വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷന്, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്, വിവിധ സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളായണി കായലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംക്കുറിച്ചു.
നീക്കംചെയ്യുന്ന കുളവാഴയില്‍ നിന്ന് വെള്ളായണി കാര്‍ഷിക കോളേജ് സാങ്കേതിക സഹകരണത്തോടെ ജൈവ വളമാക്കല്‍, ബയോഗ്യാസ് നിര്‍മ്മാണ മാതൃകാപദ്ധതി എന്നിവ നടപ്പിലാക്കുമെന്നും അദാനി ഫൗണ്ടേഷന് അധികൃതര്‍ പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ യന്ത്രമുപയോഗിച്ച് ഒരു മാസത്തെ കായല്‍ ശുചീകരണ പരിപാടി ആരംഭിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടര്‍ എത്തിരാജന്‍ രാമചന്ദ്രന്, കോര്‍പ്പറേറ്റ് അഫയേഴ്സ് വിഭാഗം മേധാവി സുശീല്‍ നായര്‍, അദാനി ഫൗണ്ടേഷന് ദക്ഷിണ മേഖല വിഭാഗം മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്, സുരക്ഷാ വിഭാഗം മേധാവി രോഹിത് നായര്‍, എന്‍വയണ്‍മെന്റ് വിഭാഗം മേധാവി ഹെബിന്, എച്ച്.ആര് വിഭാഗം മേധാവി വിപിന്‍ ശേക്കുറി എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.