നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഇന്ന് വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.