തിരുവനന്തപുരം: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി സംസ്ഥാനം. ഇനി മുതല്‍ തൊഴിലിടത്തിലും പൊതു സ്ഥലങ്ങളിലും കര്‍ശനമായി മാസ്ക് ധരിക്കണം.
മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.
പിഴ എത്ര രൂപയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.