തിരുവനന്തപുരം: രാജ്യസഭ എംപി എ.എ.റഹീമിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്.
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ:വിജയ ലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് കന്്റെണ്മെന്്റെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി.
കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി മുഴുവന്‍ പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട് നല്‍കിയത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് അഭിനമോള്‍ രാജേന്ദ്രന്്റെതാണ് ഉത്തരവ്.