തിരുവനന്തപുരം: ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം. ഭക്ഷ്യസുരക്ഷ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് ഭക്ഷ്യ സുരക്ഷാ ദിനത്തിന് പ്രാധാന്യം ഏറെയാണ്.
ഭക്ഷണത്തില്‍ മായം ചേര്‍ത്താല്‍ ശിക്ഷിക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ട്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ഭക്ഷ്യസുരക്ഷാ റെയ്ഡുകള്‍ നടക്കുമ്ബോഴും മാറ്റമില്ലാതെ ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ച്ചകളാണ് സംസ്ഥാനത് പലയിടത്തും ദൃശ്യമാകുന്നത്. പരിശോധിച്ച് നടപടിക്ക് അധികാരമുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ആളില്ലാത്തതാണ് പ്രധാന തടസ്സം. പരിശോധിക്കാന്‍ സംവിധാനമുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാകട്ടെ പരിശോധിക്കാനല്ലാതെ നടപടിക്ക് അധികാരമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ്.
സംസ്ഥാനത്ത് ലൈസന്‍സെടുത്ത 91,000 സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലുള്ളത്. എന്നാല്‍ രജിസ്ട്രേഷന് മാത്രമുള്ള 587364 സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം, നിയമസഭാ മണ്ഡലത്തില്‍ ഒരു ഓഫീസ് മാത്രമുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിയാലെത്തില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഓരോ പഞ്ചായത്തുകളില്പ്പോലം ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും നാല് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഉള്‍പ്പടെ അഞ്ച് പേരുള്ള സംവിധാനമുണ്ട്.
എന്നിട്ടും ഭക്ഷണവും മാലിന്യവും തോന്നുംപടി കൈകാര്യം ചെയ്യുന്ന കാഴ്ച്ചകള്‍ തുടരുന്നതിന് കാരണം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നടപടി സ്വീകരിക്കാന്‍ അധികാരമില്ല എന്നതാണ്. അായത്, പേരിന് കാണുന്ന റെയ്ഡുകളല്ലാതെ ഭക്ഷ്യ സുരക്ഷാ സംവിധാനം പകുതിയും സങ്കല്‍പ്പം മാത്രമാണെന്ന് ചുരുക്കം.