മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്.ബോക്സ് ഓഫീസിൽ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നതായാണ് തിയേറ്റർ സംഘടന ഫിയോക് വ്യക്തമാക്കുന്നത്.
നാല് ദിവസം കൊണ്ട് 53 കോടി കളക്ഷൻ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തിയത്. അമല്‍ നീരദിന്റെ മേക്കിംഗും മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയവും ഒരുപോലെ കയ്യടി അർഹിക്കുന്നു.