ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വിറ്റത് 16,619.97 കോടി രൂപയുടെ മദ്യം. 2021 ജൂണ്‍ മുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വിഷുദിനത്തലേന്ന് 79.42 കോടി രൂപക്കും ഏപ്രില്‍ 13ന് 54.34 കോടി രൂപക്കും മദ്യം വിറ്റിരുന്നു. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്