രാജ്യത്ത് ഏറ്റവും കുടുതല്‍ പുകയില (Tobacco) ഉപയോഗിക്കുന്ന കുട്ടികളുള്ള സംസ്ഥാനങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്. 13-15 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുകയില ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നത് മിസോറാമും (Mizoram) അരുണാചല്‍ പ്രദേശുമാണെന്ന് (Arunachal Pradesh) ഗ്ലോബല്‍ യൂത്ത് ടൊബാക്കോ സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഗ്ലോബല്‍ യൂത്ത് ടുബാക്കോ സര്‍വേ (ജിവൈടിഎസ്)-4, പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു ഏകദിന ശില്പശാലയെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ സംസ്ഥാന കണ്‍സള്‍ട്ടന്റ് ആര്. ലാല്റെംറുവാട്ടയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം സമപ്രായക്കാരുടെ സ്വാധീനമാണ്. പുകയില ഉപയോഗിക്കുന്നവരില്‍ 53 ശതമാനം പേര് പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.