ജിദ്ദ: സൗദിയില്‍ ഇന്ന് പുതിയ രോഗികളില്‍ വര്‍ദ്ധനവ്. പുതുതായി 127 പുതിയ രോഗികളും 227 രോഗമുക്തിയും രേഖപ്പെടുത്തി.
ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,483 ഉം രോഗമുക്തരുടെ എണ്ണം 7,33,592 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി.
ഇതോടെ രാജ്യത്തെ ആകെ മരണം 9,040 ആയി. നിലവില്‍ 7,851 പേര് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 135 പേര് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.75 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 20, മദീന 14, മക്ക 9, ദമ്മാം 7, ത്വാഇഫ് 7.