സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ കുറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,795 രൂപയാണ്. 320 രൂപയാണ് പവന് ഇന്നലെ കുറഞ്ഞിരുന്നത്.
സ്വര്‍ണ്ണവില പവന് 40,000 രൂപയിലധികം ഉയര്‍ന്ന പ്രവണതയാണ് മാര്‍ച്ച് മാസം ഉണ്ടായത്. മാര്‍ച്ച് 9ന് 40,560 രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. പാചകവാതകവിലയും ഇന്ധനവിലയും വര്‍ധിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ സ്വര്‍ണവിലയും കൂടിയത്.