എല്ലാ മനുഷ്യരിലും അവരവരുടേതായ കഴിവുകള്‍ ഉണ്ട്.പക്ഷേ തിരക്കുപിടിച്ച ജീവിതയാത്രയില്‍ ആരും തന്നെ സ്വന്തം കഴിവുക ളെ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ഇല്ലായ്മകളെയും, പരി മിതികളെയും, കുറ്റപ്പെടുത്തലുകളെയും അവഗണിച്ച് തന്റെ കഴിവു കളെ തിരിച്ചറിഞ്ഞ് ലോകം തന്നെ കീഴടക്കിയ അനേകം പേരേ ന മുക്കു ചുറ്റും കാണാന്‍ കഴിയും. നാം സ്വന്തം ലക്ഷ്യങ്ങളെ കണ്ടെ ത്തി കീഴടക്കണം എന്നാല്‍ മാത്രമേ വിജയത്തിലെത്താന്‍ കഴിയൂ. അവസരങ്ങളെ കാത്തിരിക്കാതെ അവസരങ്ങളെ തേടിപ്പിടിച്ച് ക ണ്ടെത്തുക. വെറും അലസതയില്‍ ജീവിതത്തെ ഒരുക്കിത്തീര്ക്കാ തെ ഓരോ ദിവസവും മാറ്റത്തിന്റേയും, മനുഷ്യത്വത്തിന്റേയും, ക്ഷ മയുടെയും, ഐശ്വര്യത്തിന്റേയും, സാഹോദര്യത്തിന്റെയും പാത യാണ് നാം വെട്ടിത്തുറക്കേണ്ടത്. അതുപോലെ നമ്മില്‍ നിന്നും ഓ രോ വ്യക്തിയ്ക്കും ഉള്‍ക്കൊള്ളാന്‍ പുതിയ അറിവും അനുഭവങ്ങ ളും ഉണ്ടാകണം.
അതിന് നമ്മിലെ മനസിനെ ഉണര്‍ത്തണം. പണത്തിന്റേയും, സമൃ ദ്ധിയുടെയും, ആഡംബരത്തിന്റേയും, പുറകേ പായുന്ന മനസിനെ അതിലേയ്ക്ക് മാത്രം ഒതുക്കാതെ തങ്ങളില്‍ അടങ്ങിയിരിക്കുന്ന നല്ല കഴിവുകളെ പുറത്തേയ്ക്ക് കൊണ്ടെത്തിച്ച് അത് മറ്റുള്ളവര്‍ക്ക് കൂടി കരുത്ത് പകരുന്നതാക്കി മാറ്റണം. പണം ഒരുവന് ആവശ്യമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷമെന്നാണല്ലോ പഴമൊഴി.
![](https://mediavoiceonline.com/wp-content/uploads/2019/02/11-1.jpg)
ആര്. അനില്‍കുമാര്‍
എഡിറ്റര്‍
നാം കോടികള്‍ സമ്പാദിച്ച് തലമുറകള്‍ക്ക് വേണ്ടി കൂട്ടിവയ്ക്കു മ്പോഴും വീണ്ടും വീണ്ടും പണത്തിനോടുള്ള ആര്‍ത്തി കൂടുന്നത ല്ലാതെ കുറയുന്നില്ല എന്ന കാര്യം ഓര്‍ക്കുക. എല്ലാം സമ്പാദിച്ച് മക്കള്‍, ചെറുമക്കള്‍ പിന്നെ അവരുടെ മക്കള്‍ ഇങ്ങനെ അളവില്ലാ തെ പണം കൂട്ടിയ ശേഷം തിരികെ നാം നമ്മിലേയ്ക്ക് എത്തു മ്പോള്‍ പൂജ്യമായി മാറിയിരിക്കും. പണം മാത്രമല്ല ജീവിതത്തിന്റെ ആധാരം. അതിനുമപ്പുറം ഓരോ മനുഷ്യരിലും ഒരുപാട് നല്ല ഗുണങ്ങള്‍ ഉണ്ട്. അതെല്ലാം തന്നെ സുഖലോലുപതയില്‍ കുടുങ്ങി നഷ്ടപ്പെട്ടിരിക്കും.
ഞാനൊരു സാധാരണക്കാരന് എനിക്ക് ഒന്നിനും കഴിയില്ല എന്ന ചിന്ത സ്വന്തം കഴിവുകളെ നശിപ്പിക്കുന്നു. ശ്രീബുദ്ധന്റെ മഹത് വച നം ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ ‘. ആയിരം പേരേ ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനെക്കാള്‍ സ്വയം ജയിക്കുന്നതാണ് മ ഹാ വിജയം’ അങ്ങനെ നേടുന്ന വിജയം ജീവിതകാലം മുഴുവന്‍ ന മ്മോടൊപ്പം ഉണ്ടാകും.
സ്വന്തം സാഹചര്യങ്ങളെ അതിജീവിക്കുന്നവര്‍ക്ക് ലക്ഷ്യത്തിലേ യ്ക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. എല്ലാപേരും സ്വന്തം പരിമിതിക ളില്‍ തന്നെ തൂങ്ങിയാടിക്കൊണ്ടിരിക്കുന്നു. അസാധ്യമായത് ഒന്നും തന്നെയില്ല.
ഞാന്‍ ഒരു ഉദാഹരണം പറയട്ടെ ഐന്‍സ്റ്റീനു ശേഷം ലോകം ക ണ്ട പ്രതിഭാശാലികളില്‍ ഏറ്റവും ശ്രേഷ്ഠനായി എനിക്ക് തോന്നിയ ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങ്. 21-ാം മത്തെ വയസില്‍ നാ ഡികളെ ബാധിക്കുന്ന അമിയോ ട്രോഫി ക്ലാറ്ററല്സ്ലി റോസിസ് എന്ന മാരക രോഗം അദ്ദേഹത്തിന്റെ, ശാസ്ത്രജ്ഞന് എന്ന സ്വപ്നത്തില്‍ കരിനിഴല്‍ പടര്‍ത്തി 2 വര്‍ഷത്തെ ആയുസിനെ അതിജീവിക്കാന്‍ ക്യാന്‍സര്‍ ബാധിതനായ ബാലനാല്‍ അദ്ദേഹ ത്തിന് കഴിഞ്ഞു. ക്രമേണ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഓരോ ന്നായി തളര്‍ന്നു തുടങ്ങി. ആ കിടക്കയില്‍ കിടന്ന് അദ്ദേഹം ഇങ്ങ നെ ചിന്തിച്ചു. തന്റെ ജീവിതം എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് വഴി കാട്ടിയാക്കിക്കൂടാ, എന്ത് കൊണ്ട് എനിക്ക് വിധിയെ കീഴടക്കിക്കൂടാ – എനിക്ക് ജീവിക്കണം, ലോകം കീഴടക്കണം. എന്റെ കഴിവുകളാല്‍ എനിക്കതിന് സാധിക്കും ‘ 40-ാം മത്തെ വയസില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വേണ്ടി ലോക ജനത കാതോര്‍ത്തു. അപ്പോഴേക്കും സ്വയം എഴുന്നേറ്റു നില്‍ക്കാനോ, ശരീരം ചലിപ്പിക്കാനോ, സ്വയം ഭക്ഷണം കഴിയ്ക്കാനോ’, സംസാരിക്കാനോ, സ്വന്തമായി പ്രാഥമിക കര്‍മ്മങ്ങള്‍ കൂടി നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു. നിശ്ചയദാര്‍ഢ്യവും, ആത്മവിശ്വാസവും, തന്റെ കഴിവുകളിലെ ശുഭപ്രതീക്ഷയും സ്റ്റീഫന്‍ ഹോക്കിങ്ങിനെ ശാസ്ത്രലോകത്തിലെ മഹാപ്രതിഭയാക്കി മാറ്റി
എന്റെ അഭിപ്രായത്തില്‍ ഓരോരുത്തരും അവരവരുടെ മനസുള്ള വരെ തേടിയുള്ള യാത്രയുടെ തുടക്കമാണ് ജനനം എന്ന് പറയേണ്ടി വരും. ഞാന്‍ പല തരത്തിലുള്ള മനുഷ്യരൂപങ്ങളോട് ഇടപഴകിയി ട്ടുണ്ട്. എല്ലാം സ്വാര്‍ത്ഥത ‘ ‘നമുക്കു ചുറ്റും കണ്ണോടിച്ചാല്‍ വിശക്കു ന്നവന്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും കൊടുക്കാന്‍ മടിക്കുന്ന അ നേകം പേര് ഉണ്ട്. അതിനെക്കാള്‍ ഉപരി സ്വന്തം വിശപ്പിനെ മറന്ന് അന്യരുടെ വിശപ്പിന്റെ വിളി അറിയുന്നവരെ അറിയാതെയാണെങ്കി ലും മനസുകൊണ്ട് നമിച്ചോട്ടെ. സത്യത്തില്‍ വിശപ്പിന് ജാതി, മതം, രാഷ്ട്രീയം, എന്റേത്, നിന്റേത്, എനിക്ക് ശേഷം മക്കള്‍ക്ക് അങ്ങിനെ യൊന്നുമില്ല. വിശക്കുമ്പോള്‍ കഴിയ്ക്കുന്നതെന്തായാലും അത് ശരീ രത്തില്‍ കൊട്ടാരം കെട്ടുന്നില്ല. നാം ഭക്ഷിക്കുന്ന ആഹാരത്തില്‍ നി ന്നും ശരീരത്തിനാവശ്യമായ നല്ല ഘടകങ്ങള്‍ സ്വീകരിച്ചശേഷം ബാക്കിയുള്ളവ ശരീരം എങ്ങനെ പുറം തള്ളുന്നുവോ അതുപോലെ മറ്റൊരുവനിലെ നല്ല വശങ്ങള് മാത്രമെടുത്ത് ആവശ്യമില്ലാത്തതി നെ അവഗണിക്കുമ്പോള്‍ നല്ലൊരു മനുഷ്യനായി മാറാം. അതുപോ ലെ തന്നെയാണ് നമ്മിലെ കഴിവുകളെയും സ്വയം തിരിച്ചറിഞ്ഞ് അ താത് പ്രവര്‍ത്തന മേഖലകളില്‍ കൊണ്ടെത്തിച്ചാല്‍ നമുക്കും ലോ ക ചിരിത്രത്തില്‍ ഒരിടം കാത്തിരിക്കുന്നുണ്ടാകും.