തിരുവനന്തപുരം :- സിവിൽ സർവീസ് പരീക്ഷയിൽ 156-ാം റാങ്ക് നേടി ഉന്നതവിജയം കരസ്ഥമാക്കിയ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഉളളൂർ KNRA-B 20-ൽ താമസിക്കുന്ന ഡോ.അഞ്ജു വിത്സനെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ ഉപഹാരം സമർപ്പിച്ചു. ജനമൈത്രി കോ-ഓഡിനേറ്റർമാർ, ബീറ്റ് ഓഫീസർമാർ, റസി: അസ്സോസ്സിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.