തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്ബോള്‍ ചലഞ്ചിനെതിരെ പരാതിയുമായി അദ്ധ്യാപകരും. സാലറി ചലഞ്ചില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ ഭാരവാഹി അധ്യാപകരെ ഭീഷണിപ്പെടുത്തിയതായിട്ടാണ് പരാതി. പട്ടം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരാണ് പരാതി നല്‍കിയത്. കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹി എഇഒയുടെ ഒപ്പം എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് അധ്യാപകര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ ഈ സ്കൂളിലെ ബഹുഭൂരിപക്ഷം അധ്യാപകരും വിസമ്മതപത്രം നല്‍കിയിരുന്നു