തിരുവനന്തപുരം: നഗരത്തിലെ സ്കൂളുകളില്‍ കുട്ടികളെ കൊണ്ടു വരുന്ന സ്വകാര്യ വാഹനങ്ങളിലെ ജീവനക്കാരെ പരിശോധിക്കാനായി സിറ്റി പോലീസ് നടത്തി മിന്നല്‍ പരിശോധനയില്‍ മദ്യപിച്ചിരുന്ന സ്കൂള്‍ വാന്‍ ഡ്രൈവറടക്കം, ഫോണില്‍ അശ്ലീല വിഡീയോ സൂക്ഷിച്ചിരുന്നവരുമായ നിരവധി പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സിറ്റിയിലെ ചില സ്കൂളുകളില്‍ നിന്നും ചില ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് മോശമായ രീതിയിലുള്ള പെരുമാറ്റം ഉണ്ടായതായി സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി ദിനേദ്ര കശ്യപിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സിറ്റി ഷാഡോ പോലീസിനെ ഉപയോഗിച്ച് സ്കൂള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കി വൈകുരേം കുട്ടികൂള് വിട്ട് വാഹനങ്ങളില്‍ കയറുന്നതിന് മുന്‍പായി പ്രെവറ്റ് വാഹനങ്ങളിലെ ഡ്രെവര്മാരെയും ക്ലീനര്മാരരെയും മൊബെല്‍ ഫോണുകള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടയില്‍ മദ്യപിച്ച് വാഹനം ഓടിച്ചവരും പിടിയിലായി. പാന്‍പരാഗ്, ശംഭു തുടങ്ങിയ പുകയില ഉല്പങ്ങള് ഉപയോഗിച്ചവരെയും കണ്ടെത്തി പ്രത്യേകം താക്കീത് നല്കി .
നഗരത്തിലെ 25 ഓളം സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ കൊണ്ട് പോകുന്ന 400 ഓളം സ്വകാര്യ വാഹനങ്ങള്‍ പരിശോധിച്ചതില്‍ അശ്ലീല വീഡിയോകള്‍ അടങ്ങുന്ന 50-ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.പിടിച്ചെടുത്ത ഫോണുകള്‍ പരിശോധിച്ച് മേല്‍ നടപടി സ്വീകരിച്ച് ഇവര്‍ക്ക് താക്കീത് നല്കി വിട്ടയച്ചു. സ്കൂള്‍ കുട്ടികളെ സ്വകാര്യ ജീവനക്കാര്‍ അശ്ലീല വീഡിയോകള്‍ കാണിക്കുന്നതായുള്ള പരാതികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് എസി പി പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, കട്രോള്‍ റൂം വാഹനങ്ങള്‍, അതാത് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടങ്ങിയവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി സ്കൂള്‍ വാഹന ജീവനക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ നല്‍കിയിരുന്നു. ഇത്തരം നിര്‍ദ്ധേശങ്ങള്‍ കൃത്യമായി പാലിക്കുുണ്ടോ എന്നതും പരിശോധിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്തുമെ് സിറ്റി പോലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് അറിയിച്ചു.