കൊല്ലം: തിരഞ്ഞെടുപ്പിന് കേളികെട്ടുയരുന്നതിനും ഒരു മുഴം മുമ്പേയാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം. ഓരോ വോട്ടറേയും പ്രക്രിയയുടെ ഭാഗമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ അഥവാ സ്വീപ് വഴി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങി വച്ചത്.
ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകൂ.. നമ്മുടെ നാടിന് ഭാവിക്കായി വോട്ടുകള്‍ ചെയ്തീടൂ… എന്ന തുടങ്ങുന്ന പ്രചാരണഗാനമാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ചിട്ടപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് വിഭാഗത്തിലെ പ്രേംചന്ദ്രന്റെ വരികള്‍ക്ക് കെ.എസ്.ആര്.ടി.സി ജീവനക്കാരന് കെ. ബോസ് ഈണമിട്ടു. കവിത ബോസ്, പാര്‍വതി ജി. നായര്‍, കെ. ബോസ് എന്നിവരാണ് ആലാപനം. ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്ത്തികേയന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയിക്ക് സി.ഡി കൈമാറി പ്രകാശനം നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരനും യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ ജേതാവുമായ പി.എസ്. കൃഷ്ണകുമാര്‍, സബ് കലക്ടര്‍ എ. അലക്സാണ്ടര്‍, എ.ഡി.എം ബി. രാധാകൃഷ്ണന്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ ആര്. ബാബുരാജ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എ. ബര്നഡിന്, കെ.ജി. ഗോപകുമാര്‍ പങ്കെടുത്തു.