താപനിലയിലെ പെട്ടെന്നുള്ള വര്‍ധനയും ചൂടും കാരണം വേനല്‍ കാലത്ത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. ഇത് നിങ്ങളുടെ ഊര്‍ജം ചോര്‍ത്തിക്കളയുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും അത് ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പോരായ്മകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് വൈറല്‍ പനി, വേനല്‍ക്കാലത്തെ ജലദോഷം എന്നിവതടയാൻ സഹായിക്കുന്നു .