വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ് യോഗം വൈസ് പ്രസിഡൻ്റ് വെള്ളനാട് ശ്രീകണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത എസ് സ്വാഗതം അറിയിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാലചന്ദ്രൻ നായർ വാർഷിക പദ്ധതി നിർദേശങ്ങൾ വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കടുവാക്കുഴി ബിജുകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി ജെ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, കൺവീനർമാർ, നിർവഹണ ഉദ്യോഗസ്ഥർ , മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.