തൊടുപുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് 54-കാരിയെ സഹോദരിയുടെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെ.എച്ച്. ഹലീമയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീൻ കൊലപാതകത്തിനുശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി. റോഡിലാണ് സംഭവം