തിരുവനന്തപുരം: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്ക് ഗുളിക വിതരണം ചെയ്ത് വന്ന യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി.വലിയ വേളി തൈവിളാകം വീട്ടില്‍ വിജയന്റെ മകന് ബിജീഷ് (22) ആണ് പിടിയിലായത്. മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്ക് ഗുളിക വില്‍ക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഇയ്യാളില്‍ നിന്നും നൂറ്റംമ്പതോളം മയക്ക് ഗുളികകളും വ്യാജ കുറിപ്പടികളും കണ്ടെടുത്തിട്ട്ണ്ട്. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് രോഗശമനത്തിന് നല്കുന്ന ഗുളികകളാണിത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുട്ടായി, പടയപ്പ, പടം എന്നീ പേരുകളിലാണിതറിയപ്പെടുന്നത്.
പത്തെണ്ണത്തിന് കേവലം മുപ്പത് രൂപ മാത്രം വിലയുള്ള ഈ ഗുളികയ്ക്ക് ഏകദേശം 500 രൂപ മുതല്‍ 700 രൂപ വരെ വിലയ്ക്കാണ് ഇയ്യാള് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നത്. ഈ ഗുളിക എഴുപതില്പരം കമ്പനികള്‍ വിവിധ പേരുകളിലായി വിപണിയിലെത്തിക്കുന്നുണ്ട്. ഇയ്യാളില്‍ നിന്നും നൈടോ വിറ്റ് – 10 എന്നയിനം ഗുളികയാണ് കണ്ടെത്തിയത് ഉത്തരം മരുന്നുകളുടെ വിപണനത്തിന് ശക്തമായ നിയന്ത്രണമാണ് ഏര്പ്പെടുത്തിയിട്ട്ള്ളത് ‘ ദുരുപയോഗം ഒഴിവാക്കാന്‍ ഡോക്ടറുടെ പഴക്കമില്ലാത്ത ‘കുറിപ്പടി”കുടിയേ തീരൂ.
![](https://mediavoiceonline.com/wp-content/uploads/2019/06/1-1.jpg)
മാത്രമല്ല ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍ മരുന്ന് കുറിപ്പടികള്‍ വ്യാജമായി നിര്‍മ്മിച്ചാണ് ഇയാള്‍ ഇത്തരം ഗുളികകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.
സ്കൂള്‍ തുറക്കുതുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് തടയുതിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ രൂപീകരിച്ച പ്രത്യക ഷാഡോ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് കമ്മീഷണര്‍ ശ്രീ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ .പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ മ്യൂസിയം എസ്.എച്ച്.ഓ സുനില്‍ , എസ്.ഐ ഹരിലാല്‍ ഷാഡോ എ.എസ്.ഐമാരായ യശോധരന്, ഗോപകുമാര്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കി.