തിരുവനന്തപുരം:-തലസ്ഥാനത്ത് കോവിഡ് -19സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായിസിറ്റി പോലീസ് ഇന്നലെ (17-09-2020) നടത്തിയ പരിശോധനയിൽ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ വിലക്ക് ലംഘനം നടത്തിയ 27 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തതായിഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്ത 105പേരിൽ നിന്നും, സാമൂഹിക അകലം പാലിക്കാത്ത 4 പേരിൽ നിന്നുമായി 21,800/- രൂപ പിഴ ഈടാക്കുകയും ചെയ്തു.സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 7 വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 കടകൾക്കെതിരെയും ഇന്നലെ നിയമ നടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടയിൻമെന്റ് സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവുംപരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനംനടത്തുന്നവര്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ്കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.