തിരുവനന്തപുരം:- നഗരത്തിൽ 20-10-2020 പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 186 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കോവിഡ്-19 സുരക്ഷ- കേസ് വിവരം
തിരുവനന്തപുരം നഗരത്തിൽ 20-10-2020 പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 186പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു.രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 12 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 144പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 20 പേരിൽ നിന്നുമായി 32,800/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 3 വാഹനങ്ങൾക്കെതിരെയുംകോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിച്ച 7 കടകള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടയിൻമെന്റ് സോണുകളില്‍ അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.