കൊച്ചി: ശ്രീലങ്കയുടെ അവസ്ഥ നാളെ കേരളത്തിനും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകന് രഞ്ജിത് വിശ്വനാഥ് മേച്ചേരി.
ടൂറിസവും പ്രവാസികളും തന്നെയാണ് സിലോണിന്റെയും സാമ്ബത്തിക ഭദ്രതയുടെ പ്രധാന ഘടകങ്ങള്‍. അതൊരിക്കലും ശ്വാശ്വതമല്ല എന്നാണ് ശ്രീലങ്ക നമുക്കിപ്പോള്‍ കാണിച്ചു തരുന്നതും. സാമ്ബത്തിക പ്രതിസന്ധി വന്നപ്പോള്‍ നമ്മുടെ സാമ്ബത്തിക ശാസ്ത്രജ്ഞന് പറഞ്ഞ പോലെ നോട്ടുകള്‍ കൂടുതല്‍ അടിച്ചിറക്കി.
നിത്യ ചെലവുകള്‍ക്കും എടുത്ത വായ്പയുടെ പലിശ നല്‍കാനും വിദേശ വിപണികളില്‍ നിന്നും വീണ്ടും വീണ്ടും കടമെടുത്തു. വരുമാനമുണ്ടാക്കാന്‍ വേണ്ടി ഒന്നും ചെയ്യാതെ, ചെലവിനുള്ളത് പോലും മറ്റുള്ളവരില്‍ കടം വാങ്ങി ജീവിച്ചാല്‍ അവസാനം എന്തുണ്ടാവും എന്നതാണ് ശ്രീലങ്ക ഇപ്പൊ ലോകത്തിനെ കാണിച്ചു തരുന്നത്, എന്നദ്ദേഹം പറയുന്നു.
രഞ്ജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
സിലോണ്‍ പണ്ട് മലയാളികളുടെയടക്കം ഒരു സ്വപ്ന ഭൂമിയായിരുന്നു. ആ സിലോണിലെ ജനങ്ങളാണ് ഇന്ന് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പരക്കം പായുന്നത്. അവരുടെ സര്‍ക്കാരാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരോട് സഹായം ചോദിക്കുന്നത്.
ആരാന്റെ പറമ്ബിലെ പുല്ലു കണ്ടു കൊള്ള പലിശക്ക് പശുവിനെ വാങ്ങി സ്വന്തം കുടുംബത്തിന്റെ സാമ്ബത്തിക ഭദ്രത വര്‍ദ്ധിപ്പിക്കാനും അധികാരം നില നിര്‍ത്താനും അവിടത്തെ അധികാരികള്‍ കൊതിച്ചതാണ് ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം..
മ്മടെ കേരളത്തെ പോലെ തന്നെ പട്ടിണി കുറവിലും ജനങ്ങളുടെ സന്തോഷത്തിലും മാനവിക വികസനത്തിലും എന്ന് വേണ്ട മികച്ച സാമ്ബത്തിക ഭദ്രതയില്‍ വരെ രണ്ടൂസം മുന്നേ വന്ന പോലുള്ള പ്രമുഖരുടെ സര്‍വേകളിലെല്ലാം ഇന്ത്യയേക്കാള്‍ മുന്നിലാണ് എന്നും ഇതേ സിലോണ്‍ എന്നോര്‍ക്കണം. എന്നാല്‍ അതെ ഇന്ത്യയില്‍ നിന്നടക്കം ഭക്ഷണ സാധനങ്ങള്‍ സൗജന്യമായി ചെന്നാലേ ഇന്നിപ്പൊ അവിടുള്ളവരുടെ പട്ടിണി മാറി അവര്‍ക്ക് സര്‍വ്വേകളില്‍ പറയുന്ന സന്തോഷം വരൂ എന്നത് വേറെ കാര്യം..
മ്മളെ പോലെന്നെ ടൂറിസവും പ്രവാസികളും തന്നെയാണ് സിലോണിന്റെയും സാമ്ബത്തിക ഭദ്രതയുടെ പ്രധാന ഘടകങ്ങള്‍.
അതൊരിക്കലും ശ്വാശ്വതമല്ല എന്നാണു ശ്രീലങ്ക നമുക്കിപ്പോള്‍ കാണിച്ചു തരുന്നതും. സാമ്ബത്തിക പ്രതിസന്ധി വന്നപ്പോള്‍ മ്മടെ സാമ്ബത്തിക ശാസ്ത്രജ്ഞന് പറഞ്ഞ പോലെ നോട്ടുകള്‍ കൂടുതല്‍ അടിച്ചിറക്കി. നിത്യ ചെലവുകള്‍ക്കും എടുത്ത വായ്പയുടെ പലിശ നല്‍കാനും വിദേശ വിപണികളില്‍ നിന്നും വീണ്ടും വീണ്ടും കടമെടുത്തു..
വരുമാനമുണ്ടാക്കാന്‍ വേണ്ടി ഒന്നും ചെയ്യാതെ, ചെലവിനുള്ളത് പോലും മറ്റുള്ളവരില്‍ കടം വാങ്ങി ജീവിച്ചാല്‍ അവസാനം എന്തുണ്ടാവും എന്നതാണ് ശ്രീലങ്ക ഇപ്പൊ ലോകത്തിനെ കാണിച്ചു തരുന്നത്.
ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മറ്റിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവര്‍ക്ക്, അതിനുള്ള അവസ്ഥ ഒരൂസം നിലച്ചു പോയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതും. ഇന്ന് ശ്രീലങ്ക ആണേല്‍ നാളെ ഇതേ അവസ്ഥയില്‍ വരേണ്ടത് മ്മടെ പ്രബുദ്ധ കേരളമാണ്. സാമ്ബത്തിക പ്രതിസന്ധി വരുമ്ബോള്‍ കൂടുതല്‍ നോട്ടടിക്കാന്‍ ഉപദേശം നല്കാന് മാത്രമേ കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയു എന്നത് കൊണ്ട് മാത്രം അക്കാര്യം നടന്നില്ല. ബാക്കിയെല്ലാം ഇന്നലെ ശ്രീലങ്ക ചെയ്തത് തന്നെയാണ് ഇന്ന് കേരളവും ചെയ്തു കൊണ്ടിരിക്കുന്നത്.
കടം വാങ്ങുക, ചെലവ് നടത്തുക..
വരുമാനമൊന്നും ഇല്ലേലും വലിയ വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുക. അതിലേക്കെന്നും പറഞ്ഞു കോടികള്‍ കടമെടുക്കുക. അതിന്നു കോടികള്‍ കമ്മീഷനടിക്കുക. അവസാനം പദ്ധതി ഉണ്ടാവില്ല, എന്നാല്‍ അതിന്റെ പേരിലുള്ള കടം മാത്രം സംസ്ഥാനത്തിന്റെ പേരില്‍ ബാക്കിയാവുകയും ചെയ്യും. അതിനാല്‍ തന്നെ ഇന്ന് ശ്രീലങ്കക്ക് സംഭവിച്ചതാണ് നാളെ കേരളത്തിലും സംഭവിക്കാനിരിക്കുന്നതും.
പക്ഷെ, കേരളം ഇന്ത്യയെന്ന രാജ്യത്തിന്റെ ഒരു ഭാഗമായതിനാലും ആ ഇന്ത്യയില്‍ ഒരു സുസ്ഥിര ഭരണം നിലവിലുള്ളതിനാലും, കേരളത്തിലെ ജനങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനും ഉണ്ടെന്നതിനാലും, ശ്രീലങ്കയുടെ ഇപ്പോഴത്തെ അത്ര പരിതാപകരമായ അവസ്ഥ നമുക്ക് വരാന്‍ മോദി സര്‍ക്കാര്‍ സമ്മതിക്കില്ല എന്ന് പ്രത്യാശിക്കാം.
ലോകം തിരിച്ചറിഞ്ഞ കമ്മ്യുണിസമെന്ന കൊടും വിഷത്തെ ഇന്നും തലയിലെടുത്തു സ്നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന ആ തെറ്റു ഇനിയേലും മനസിലാക്കിയാല്‍ നമുക്കും, നമ്മുടെ അടുത്ത തലമുറക്കും ഉണ്ടുറങ്ങി മനസമാധാനത്തോടെ ഇവിടെന്നെ ജീവിക്കാം.