തിരുവനന്തപുരം: ലോക റോസ് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭയും തിരുവനന്തപുരം റോസ് സൊസൈറ്റിയും സംയുക്തമായി റോസ് ചെടികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് 22.9.18 ന് രാവിലെ 10 മണിക്ക് നഗരസഭാ അങ്കണത്തില്‍ റോസ്പ്രദര്ശനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റോസ് സൊസൈറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. വിവിധയിനം റോഡ് ചെടികള്‍ പരിചയപ്പെടുതിനും വാങ്ങുതിനും ഈ പ്രദര്‍ശനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.