മയോർക്ക : ലാലിഗയിൽ റയൽ മാഡ്രിഡിന്റെ ജൈത്രയാത്ര തുടരുന്നു. മയോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ തോൽപ്പിച്ചു. കരീം ബെൻസെമ ഇരട്ട ഗോൾ നേടി. 77-ാം മിനുറ്റില്‍ തന്റെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ ബെന്‍സെമ 82-ാം മിനുറ്റില്‍ ഇരട്ട ഗോള്‍ തികച്ചു. വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. 55-ാം മിനുറ്റിലായിരുന്നു വിനിയുടെ ഗോള്‍. സീസണിലെ മിന്നും ഫോം മയോർക്കയ്ക്കെതിരെയും തുടരുകയായിരുന്നു ബെൻസെമ-വിനീഷ്യസ് സഖ്യം. ജയത്തോടെ 66 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.