കേരളം നേരിട്ട അതിഭീകരമായ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍,
ദുരന്തത്തില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേരള സര്‍ക്കാറിന്റെ പ്രയത്നങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു കൊണ്ട്
സിറ്റിസണ്‍സ് ഫോറം കേരളയുടെയും മീഡിയാ വോയ്സ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെയും ആനന്ദാലയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍
‘റീ കണ്സ്ട്രകറ്റ് കേരള ചലഞ്ച് ‘ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഓണാഘോഷങ്ങള്‍ മാറ്റി വെച്ച് തിരുവോണ നാളില്‍ എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചാണ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് സിറ്റിസണ്‍സ് ഫോറം കേരള പ്രസിഡണ്ട് അഡ്വക്കെറ്റ് ആര്.പി. ശ്രീനിവാസന്, മീഡിയ വോയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്. അനില്‍കുമാര്‍, ആനന്ദലായ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജിമ്മി പീറ്റര്‍ എന്നിവര്‍ അറിയിച്ചു.
‘റീ കണ്സ്ട്രകറ്റ് കേരള ചലഞ്ച് ‘ എന്ന പദ്ധതിയില്‍ സന്നദ്ധ സംഘടനകള്‍. സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പങ്കാളികളാകാം.
താത്പര്യമുള്ളവര്‍ക്ക് 9447353935, 6282235421, 9633188939 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
![](https://mediavoiceonline.com/wp-content/uploads/2018/08/1-8.jpg)