മോസ്കോ;റഷ്യ താൽക്കാലികമായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പകല്‍ 10 മണി മുതല്‍ വെടിനിര്‍ത്തുമെന്ന് റഷ്യ അറിയിച്ചു. യുക്രൈനിലെ യുദ്ധ മേഖലയില്‍ കുടുങ്ങിപ്പോയ സിവിലിയന്മാര്ക്ക് ഒഴിഞ്ഞു പോകാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വെടി നിര്‍ത്തല്‍.
അതിനിടെ, കഴിഞ്ഞ ദിവസം റഷ്യ നിയന്ത്രണത്തിലാക്കിയ സപ്രോസിയ ആണവനിലയം യുക്രൈന് സേന തിരിച്ചുപിടിച്ചുവെന്ന് യുക്രൈന് അവകാശപ്പെടുന്നു.
യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ അറിയിച്ചു.