റഷ്യയുടെ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോഴും ഉക്രൈന്റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും കീഴടക്കാന്‍ പറ്റാതെ യുദ്ധമുഖത്ത് പാടുപെടുന്ന റഷ്യന്‍ സൈന്യത്തോട് കീഴടങ്ങാന്‍ ഉക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടു. തന്റെ പതിവ് രാത്രി ടിവി പ്രസംഗത്തിലാണ് സെലെന്‍സ്കി റഷ്യന്‍ സൈനികരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ലോകത്തില്‍ ആയുധ ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22-ാം സ്ഥാനത്തുള്ള ഉക്രൈനെ അക്രമിക്കുമ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രൈന്റെ പതനം സംഭവിക്കുമെന്ന് പ്രവചിച്ച യുദ്ധ നിരീക്ഷകരെയും ലോകത്തെയും ആശ്ചര്യപ്പെടുത്തുന്ന പ്രതിരോധമാണ് ഉക്രൈന് ഉയര്‍ത്തിയത്. മൂന്നാഴ്ചയായിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുദ്ധമുഖത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളും പറയുന്നു.