തിയായ ഉപാധികള്‍ ലഭിക്കാത്ത പക്ഷം നമുക്ക് ടിബിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനോ കോവിഡ്-19 ന്റെ ഗുരുതരമായ ആഘാതം മാറ്റാനോ കഴിയില്ല.
കോവിഡ് മഹാമാരിമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ടിബിയില്‍ നിന്നുള്ള മരണനിരക്ക് വര്‍ധിപ്പിക്കുന്നതിനും ടിബി രോഗനിര്‍ണയം നടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറയുന്നതിനും ക്ഷയരോഗബാധിതരുടെ അവകാശങ്ങളെ അപകടകരമായി ബാധിക്കുന്നതിനും കാരണമായി.
ലോക ക്ഷയരോഗ ദിനം മാര്‍ച്ച് 24നാണ് ആചരിക്കുന്നത്. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ടിബി രോഗംമൂലമുള്ള മരണ നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് സൂചിപ്പിച്ചത് 2020-ലാണ്. ചില മേഖലകളില്‍ വളരെ മികച്ച രീതിയില്‍ ടിബിക്കെതിരെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ അത്തരത്തിലുള്ള മികവ് കൈവരിക്കാനായിട്ടില്ല.
ഏറ്റവും വലിയ തിരിച്ചടി എന്തെന്നാല്‍ ടിബി രോഗനിര്‍ണയം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ കുറവു വന്നു എന്നതാണ്. WHO റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2019-ല്‍ 7.1 ദശലക്ഷത്തില്‍ നിന്ന് 2020-ല്‍ 3.8 ദശലക്ഷമായി കുറഞ്ഞു.
മരുന്നിന്റെയും ചികിത്സയുടെയും ലഭ്യത കുറയുന്നത് ക്ഷയരോഗ മരണനിരക്കിന്റെ വര്‍ധനവിന് കാരണമായി. മരുന്നിന് പ്രതിരോധശേഷിയുള്ള ടിബിയുടെ ചികിത്സ തേടുന്ന ആളുകളുടെ എണ്ണം കുറയുന്നു, ടിബി മരുന്ന്, ചികിത്സ, പ്രതിരോധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ആഗോള ചെലവിലെ കുറവ് എന്നിവയാണ് മറ്റു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍.
അതിനാല്‍, ക്ഷയരോഗ സേവനങ്ങള്‍ക്കായുള്ള ലഭ്യതകള്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ട അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
നിലവില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിനായി അനുവദിച്ച ബജറ്റ് 4 വര്‍ഷം മുമ്ബ് ലോക നേതാക്കള്‍ നല്കിയ പ്രതിബദ്ധതയുടെ പകുതിയില്‍ താഴെ മാത്രയാണ്.
എന്നിരുന്നാലും, എല്ലാ പൊതുജനാരോഗ്യ ഇടപെടലുകളിലും ഏറ്റവും ചെലവ് കുറഞ്ഞതാണ് ടിബിയുടേത്. ഈ രോഗം ഇല്ലായ്മ ചെയ്യുന്നതിനുള്ള കഠിനാധ്വാനം, ദൃഢനിശ്ചയം, വൈകാരികത, ഊര്‍ജ്ജം എന്നിവയേക്കാള്‍ ഏറ്റവും മുന്നിലാണ് സാമ്ബത്തിക നിക്ഷേപങ്ങള്‍ .
അതുകൊണ്ട് തന്നെ ഈ ക്ഷയരോഗ ദിനത്തില്‍ ജീവന് രക്ഷിക്കാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്കായി നിക്ഷേപങ്ങളുടെ ഒരു ഭാഗം മാറ്റുകയാണ്. അതിനാല്‍ ബോധവല്‍ക്കരണവും അടിയന്തര നടപടികളും ഈ ആഗോള ശ്രമങ്ങളെ ഫലവത്താക്കും.
എന്താണ് ടിബി?
നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്.
ടിബിയുടെ ലക്ഷണങ്ങള്‍ സാവധാനം വികസിക്കുന്നു, ചിലപ്പോള്‍ ഒരു പ്രാരംഭ അണുബാധയ്ക്ക് ശേഷം മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം. ടിബി ബാസിലി മൂലമുണ്ടാകുന്ന അണുബാധ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കുന്നില്ലെങ്കില്‍, ഈ അവസ്ഥയെ ലാറ്റന്റ് ടിബി എന്ന് വിളിക്കുന്നു.
ലാറ്റന്റ് ടിബി ഉള്ളവരില്‍ 10% വരെ സജീവമായ ടിബി വികസിക്കുകയും ചെയ്യും. ടിബിയുടെ ലക്ഷണങ്ങളുള്ളവരാണ് ആക്റ്റീവ് ക്ഷയരോഗി.
ടിബിയുടെ ലക്ഷണങ്ങള്‍
1. ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച
2. രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ
3. പനി
4. വിശപ്പും ശരീരഭാരവും കുറയുന്നു
5. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ