മുംബൈ ;രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകുന്നതോടെ ഇന്ധനവില കുത്തനെ കുതിക്കാന്‍ സാധ്യത. റഷ്യ ഉക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുമ്പോഴും ഇന്ത്യയില്‍ ഇതുവരെ ഇന്ധന വില ഒരു പൈസ പോലും വര്‍ധിച്ചിട്ടില്ല.
ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില. റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് ബാരലിന് 95 ഡോളര്‍ വിലയായിരുന്ന ക്രൂഡോയില്‍ 130 ഡോളര്‍ വരെയായി ഉയര്‍ന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് വില കുതിച്ചുകയറിയത്. എന്നാല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണമുണ്ടായിരുന്നു.
അടുത്ത രണ്ട് ആഴ്ചകള്‍ കൊണ്ട് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.