തിരുവനന്തപുരം: കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനം ഭാഗത്ത് നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് സ്വര്‍ണ്ണ മാലയും,മൊബൈല്‍ ഫോണും പണവും പിടിച്ചു പറിച്ച മൂന്നു പേരെയും, മണ്ണന്തല നിന്നും യുവതിയുടെ മാല പിടിച്ചുപറിച്ച കേസ് യുവാവിനെയും ആണ് സിറ്റി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയത്.
![](https://mediavoiceonline.com/wp-content/uploads/2019/04/1-1.jpg)
![](https://mediavoiceonline.com/wp-content/uploads/2019/04/2-1.jpg)
കഴിഞ്ഞ ദിവസം രാവിലെ 3 മണിക്ക് പുത്തരിക്കണ്ടത്തിന് സമീപം വച്ച് പാപ്പനംകോട് സത്യന് നഗര്‍ സ്വദേശി ഗോകുലിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മുക്കാല്‍ പവന് സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും,500 രൂപയും പിടിച്ച് പറിച്ച് കൊണ്ടുപോയ പ്രാവച്ചമ്പലം ചിലമ്പറ മേലേവീട്ടില്‍ താമസം അബിന്‍ @ മാങ്കണ്ണന് (23), മണലി തോപ്പില്‍ പുത്തന്‍ വീട്ടില്‍ താമസം ആകാശ് (21), നെടുമങ്ങാട് പാണയം ചരുവിള പുത്തന്‍ വീട്ടില്‍ താമസം ബിഥുന്‍ @ ശംഭു എിവരെയാണ് ഫോര്‍ട്ട്പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 9 മണിയോടുകൂടി നാലാഞ്ചിറയില്‍ നിന്നും ബസിറങ്ങി വരികയായിരുന്ന അനുപമ നഗര്‍ സ്വദേശിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് വഞ്ചിയൂര്‍ ബഥേല്‍ ഹൗസില്‍ നെല്സന് (32)നെ ഷാഡോ പോലീസ് രാത്രിതന്നെ പിടികൂടിയത്. അനുപമ നഗറിന് സമീപം വച്ചാണ് ബൈക്കിലെത്തിയ നെല്സന് യുവതിയുടെ മാല പിടിച്ചുപറിച്ച് കടന്നു കളഞ്ഞത്. വഞ്ചിയൂര്‍ അയണിക്കാട് ലൈനില്‍ വൈകുന്നേരം മൂന്ന് മണിയോട് കൂടി മധ്യവയസ്കയുടെ മാല പിടിച്ചുപറിച്ച കേസിലാണ് കോവില്‍ വിളാകം സ്വദേശി അരുന്(20) എന്ന യുവാവിനെ വഞ്ചിയൂര്‍ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് സംഭവമറിഞ്ഞയുടന്‍ തന്നെ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് കേസിലെയും പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ സിറ്റി പോലീസ് വലയിലാക്കി.
സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന് നായര്‍, ഫോര്‍ട്ട് എസ് ഐ അനീഷ്, മണ്ണന്തല എസ് ഐ ജയകുമാര്‍, ഷാഡോ എസ്ഐ സുനില്‍ ലാല്‍, ഷാഡോ എ എസ് ഐ അരുകുമാര്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണുണ്ടായിരുന്നത്.