പെരിഞ്ഞാഴി എയർഫോഴ്സ് ക്യാമ്പിന് സമീപം മേലേവീട്ടിൽ താമസ സദാശിവൻ മകൻ ദീപു, വയസ് 39 ആണ് പിടിയിലായത്. പൌഡികോണം ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ദീപു ഓടി ചുവന്ന ആക്ടീവ ശ്രദ്ധയിൽപ്പെട്ട ശ്രീകാര്യം പോലിസ് ടിയാനെ ചോദ്യം ചെയ്തതിൽ നിന്നും ആലപ്പുഴ തൃക്കുന്നപ്പുഴ ഭാഗത്ത് നിന്നും മോഷണം ചെയ്തെടുത്ത വാഹനമാണെന്നും, തൃക്കുന്നപ്പുഴസ്റ്റേഷനിൽ പരാതി ഉള്ളതായും അറിഞ്ഞ പോലീസ് മോഷണമുതലായ ആക്ടീവ സ്കൂട്ടറുൾപ്പെടെ ദീപുവിനെ അറസ്റ്റ് ചെയ്യുക യായി അറസ്റ്റിലായ ദീപു ഭവനഭേദനം, മോഷണം ഉൾപ്പെടെ നിരവധി കേസ്സുകളലെ പ്രതിയാണ്. ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ബിനി ഷാൽ, പോലീസ് സബ് ഇൻസ്പെക്ടർ ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെർഷാ ഖാൻ, സിവിൽ പോലീസ് ഓഫീസർ റെനീഷ് തുടങ്ങിയവരടങ്ങിയ സംഘം ടിയാനെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി ജ്യുഢീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിട്ടുള്ളതാണ്.