കോവിഡ് കാലം അടിച്ചേൽപ്പിച്ച ആഘാതങ്ങളിൽ തളരാതെ മുത്തച്ഛന്റെ പാത പിൻതുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് പെരുങ്കടവിള സ്വദേശി ഇ .തങ്കരാജിന്റെ കൊച്ചുമകൻ നിവേദ് എം.ഷിജു.പെരുങ്കടവിള സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റാണ് ഇ.തങ്കരാജ്. അദ്ദേഹം സമൂഹത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആംബുലൻസ് സേവനം നടത്തുകയും ചെയ്യുന്നു. മുത്തച്ഛന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നിവേദിനും പ്രചോദനമായത്.കോവിഡ് കാലത്ത് മുത്തച്ഛന്റെ കൃഷിയിടത്തിൽ പ്രത്യേകമായി മീൻ വളർത്തി അതിൽ നിന്ന് സമ്പാദിച്ച 5250/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകി മാതൃകയാകുകയാണ് നിവേദ്.തിരുവനന്തപുരം പെരിങ്കടവിള ആങ്കോട് നിമിഷ ഭവനിൽ ഷിജുമോൻ മാലിനി ദമ്പതികളുടെ മകനാണ് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ നിവേദ്.എം.ഷിജു.
![](https://mediavoiceonline.com/wp-content/uploads/2021/06/3.jpg)
![](https://mediavoiceonline.com/wp-content/uploads/2021/06/2-1.jpg)