കൊച്ചി: മുഖ്യമന്ത്രി സ്റ്റാലിനാകാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പടെയുളളവരെ അറസ്റ്റ് ചെയ്യാനുളള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കേരള പൊലീസ് ചരിത്രത്തില്‍ ഇതുവരെ സമാധാനപരമായി നടക്കുന്ന പ്രകടനങ്ങള്‍ക്ക് നേരെ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിക്കു മുന്നില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലും നടപടി സ്വീകരിക്കാറില്ല. ഹൈക്കോടതി നിര്‍ദ്ദേശം പോലും വകവയ്ക്കാതെയാണ് അറസ്റ്റ് തുടരുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്രപ്രവേശനമടക്കമുളള നവോത്ഥാന മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനുളള ശ്രമമാണ് സിപിഐഎമ്മിന്റേതെന്നും ചെന്നിത്തല പറഞ്ഞു. സമരം നടത്തുന്നവരുടെ പൗരാവകാശത്തെ കവര്‍ന്നെടുക്കാനും ജനാധിപത്യാവകാശത്തെ അടിച്ചമര്‍ത്താനുമുളള ശ്രമമാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രി വലിയ വില കൊടുക്കോണ്ടിവരും. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം ശരിയല്ലന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.