കുന്നംകുളം: മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് പിടിയില്‍. ചാവക്കാട് കോടതിപ്പടി വാല വീട്ടില്‍ രഞ്ജിത്തി ( 30) നെയാണ് പൊലീസ് പിടികൂടിയത്. പാവറട്ടി മരുതയൂരില്‍ നിന്നാണ് കുന്നംകുളം പൊലീസ് ഇന്‍സ്പെക്ടര്‍ വി.സി. സൂരജ് അറസ്റ്റു ചെയ്തത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്ബ് കുന്നംകുളത്ത് മയക്കുമരുന്നുമായി പിടിയിലായ ഷൈനിന് ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.