മതേതര ബോധത്തിന്റെ പതാകയും ആദര്‍ശനിഷ്ഠയുടെ ദീപശിഖയും കായികതാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം എന്ന് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്. ഇരുപത്തിയെട്ടാമത് വനം കായിക മേളയുടെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം തവണ കായികമേളയ്ക്ക് സാക്ഷിയാകുന്ന കോട്ടയം അതിഥി സല്‍ക്കാരത്തിലും ആദരവുകള്‍ പ്രകടിപ്പിക്കുന്നതിലും മാതൃക കാട്ടിയ നഗരിയാണ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ഏറെ കായികതാരങ്ങള്‍ ഉള്ള ജില്ലയും കൂടിയാണ്. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എം.എല്‍.എ. മാണി സി. കാപ്പന് ദേശീയ അന്തര്‍ദേശീയ വോളിബോള്‍ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിനെ കുറിച്ച് മന്ത്രി അഭിമാനത്തോടെ ഓര്‍മിപ്പിച്ചു.
വനം വകുപ്പിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാത്രമല്ല ഈ കായിക മേള, വകുപ്പില്‍ നിന്നും വിരമിച്ചവരുടെ ഒരു സംഗമ വേദി കൂടിയാണ്. ഇവിടെ ജയിക്കുന്നവര്‍ക്ക് 2024 ല്‍ നടത്തപ്പെടുന്ന ദേശീയ വനം കായികമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം ഹരിയാനയിലെ പഞ്ച്ഗുലയില് ലഭിച്ച മൂന്നാം സ്ഥാനത്തിലൂടെ അഭിമാനകരമായ നേട്ടമാണ് നമ്മള് കരസ്ഥമാക്കിയത് .ഈ നേട്ടം കേരളത്തിന് ലഭിക്കുന്നതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച കായികതാരങ്ങളെയും സംഘാടകരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. ഹരിത നിയമാവലി പ്രകാരമാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്. കടുത്ത എതിരാളികളായി മത്സരിക്കുമ്പോഴും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലൂടെ സ്നേഹവും ചാലിച്ച് ചേര്‍ക്കുന്നുണ്ട് എന്നതാണ് ഈ കായിക മേളയുടെ സവിശേഷത. മറ്റു ഭേദചിന്തകള്‍ ഇല്ലാതെ എല്ലാ മത്സരാര്‍ത്ഥികളും ഒറ്റമനസോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് മാറ്റുരയ്ക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.
ചടങ്ങില്‍ എല്‍. ചന്ദ്രശേഖര്‍ (അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ,സോഷ്യല്‍ ഫോറസ്ട്രി), ജസ്റ്റിന് മോഹന്‍ (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഇക്കോ ഡവലപ്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍),സഞ്ജയന് കുമാര്‍ (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ജോര്‍ജി പി. മാത്തച്ചന് (കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ) എന്നിവര്‍ പങ്കെടുത്തു.
ഡോ.പി. പുകഴേന്തി (അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫിനാന്‍സ് ,ബഡ്ജറ്റ് ആന്റ് ഓഡിറ്റ്) സ്വാഗതവും ആര്. എസ്. അരുണ്‍ (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഹൈറേഞ്ച് സര്‍ക്കിള്‍ ) നന്ദിയും പറഞ്ഞു.
ബിടിടി കെപ്പ, സെന്‍ട്രല്‍ സര്‍ക്കിള്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍,സതേണ്‍ സര്‍ക്കിള്‍, ഹൈറേഞ്ച് സര്‍ക്കിള്‍ എന്നീ വിഭാഗങ്ങളുടെ കീഴില്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് മന്ത്രി പതാകയുയര്‍ത്തി. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ. സജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ച് കായിക മേളയുടെ ജനറല്‍ കണ്‍വീനര്‍ ആര്.എസ് അരുണ്‍ ഐഎഫ്എസ് മന്ത്രി എ.കെ ശശീന്ദ്രന് ദീപശിഖ കൈമാറി.
വനം വകുപ്പിന്റെ കായിക താരങ്ങളായ ഒളിമ്പ്യന്‍ അനില്‍ഡ തോമസ്, അനു ആര് എന്നിവര്‍ മന്ത്രിയില്‍ നിന്നും ദീപശിഖ ഏറ്റു വാങ്ങി. തുടര്‍ന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി മണി (സെന്‍ട്രല്‍ സര്‍ക്കിള്‍ ), ജയകുമാര്‍ പി ആര് (സെന്‍ട്രല്‍ സര്‍ക്കിള്‍) , ജോണ്സണ് പി.എസ് (ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍), കെ.എം കുഞ്ഞുലക്ഷ്മി (ഈസ്റ്റേണ്‍ സര്‍ക്കിള്‍), പി.പ്രഭാകരന് (റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, നോര്‍ത്ത് സര്‍ക്കിള്‍), ഡോണ കെ.അഗസ്റ്റ്യന്‍ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, നോര്‍ത്ത് സര്‍ക്കിള്‍),റോസ് മേരി ആന്റണി (ഹൈറേഞ്ച് സര്‍ക്കിള്‍), പി.കെ അമ്പിളിക്കുട്ടന് (ഹൈറേഞ്ച് സര്‍ക്കിള്‍ ), അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.വി.സുദര്‍ശന കുമാര്‍ ( സതേണ്‍ സര്‍ക്കിള്‍ ) എന്നിവര്‍ ചേര്‍ന്ന് ദീപശിഖ പ്രയാണം പൂര്‍ത്തിയാക്കി.
കായിക മേളയുടെ ഉന്നതി ലക്ഷ്യമാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പ്രതീകമായി മന്ത്രി എ.കെ ശശീന്ദ്രന് വര്‍ണ്ണ ബലൂണുകള്‍ ഉയര്‍ത്തി വിട്ടു. കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയന് ബാന്റ് മാസ്റ്റര്‍ സബ് ഇന്‍സ്പെക്ടര്‍ വിവേകാനന്ദന്റെ നേത്യത്വത്തിലുള്ള ബാന്റ് മേളം മേളയക്ക് അകമ്പടി സേവിച്ചു. ഹരിതചട്ടം പ്രകാരം നടത്തപ്പെടുന്ന മേളയുടെ ഭാഗമായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്.എസ് അരുണ്‍ ഐ എഫ് എസ് മാലിന്യ മുക്തപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
30 മീറ്റര്‍ അമ്പെയ്ത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്‍ട്രല്‍ സര്‍ക്കിളിലെ കെ.എ അനീഷ്, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹൈറേഞ്ച് സര്‍ക്കിളിലെ എസ്. ആര് നീതു, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സതേണ്‍ സര്‍ക്കിളിലെ ദീപ്തി ജോളി കുട്ടിശ്ശേരി എന്നിവര്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ബിടിടി കെപ്പ ഒന്നാം സ്ഥാനവും സെന്‍ട്രല്‍ സര്‍ക്കിള്‍ രണ്ടാം സ്ഥാനവും ഈസ്റ്റേണ്‍ സര്‍ക്കിള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പാല മുന്‍സിപ്പല്‍ സ്റ്റേഡിയം, പാല സെന്റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, റൈഫിള്‍ ക്ലബ്ബ് മുട്ടം, മാന്നാ നം കെ.ഇ. കോളേജ് എന്നീ വേദികളിലായാണ് മേള നടക്കുന്നത്.
വനം വകുപ്പിനു കീഴിലുള്ള 5 സര്‍ക്കിളുകള്‍, വനം വകുപ്പിന്റെ സഹോദര സ്ഥാപനങ്ങളായ കെ.എഫ്.ഡി.സി., കെ.എഫ്.ആര്.ഐ, ബി.എഫ്.ഒ. ട്രൈനീസ് ടീം തുടങ്ങി എട്ട് ടീമുകളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ആയിരത്തോളം പുരുഷ -വനിതാ കായികതാരങ്ങള്‍ ഉള്‍പ്പെടെ 1500 ലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന കായികമേളയില്‍ അത്ലറ്റിക്സ് വിഭാഗത്തില്‍ 85 ഇനവും ഗെയിംസ് വിഭാഗത്തില്‍ 147 ഇനങ്ങളും ഉള്‍പ്പെടെ 232 ഇനങ്ങളില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കും. ഓരോ ഇനത്തിലും ഒന്നും, രണ്ടും മൂന്നും വിജയികളായവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം വ്യക്തിഗത എവറോളിംഗ് ട്രോഫികളും നല്‍കും.
വനം കായികമേളയുടെ സമാപന സമ്മേളനം ഈ മാസം 17-ന് പാല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സഹകരണ രജിസ്ട്രേഷന് വകുപ്പുമന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.പി.മാര്‍, എം.എല്‍.എ. മാര്‍, വനം വകുപ്പുമേധാവി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
28-ാം മത് വനം കായിക മേളയുടെ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി എ കെ ശശീന്ദ്രന് സല്യൂട്ട് സ്വീകരിക്കുന്നു ജസ്റ്റിന് മോഹന്‍ (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ,ഇക്കോ ഡവലപ്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ ),എല്‍. ചന്ദ്രശേഖര്‍ ( അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ,സോഷ്യല്‍ ഫോറസ്ട്രി),ഡോ.പി. പുകഴേന്തി (അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ,ഫിനാന്‍സ് ,ബഡ്ജറ്റ് ആന്റ് ഓഡിറ്റ് ) എന്നിവര്‍ സമീപം.