കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസ്. വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്കു തകരാറു പറ്റിയതായും പൊലീസ് പറയുന്നു.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ വീണു എന്നാണ് കേസ്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്ലിന് ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഇന്നു മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കും.