കോഴിക്കോട്: സമരാനുകൂലികള്‍ മര്‍ദിച്ചെന്നും സഞ്ചരിച്ച ഓട്ടോറിക്ഷ തകര്‍ത്തെന്നും ആരോപിച്ച് പാലക്കാട് ഗോവിന്ദാപുരം സ്വദേശികള്‍ കസബ പോലീസ് സ്റ്റേഷനില്‍. ഷിബിജിത്ത് എന്നയാളും ഭാര്യയും കുട്ടികളും സഞ്ചരിച്ച വാഹനമാണ് സമരക്കാര്‍ തടഞ്ഞത്. ഇവരെ മര്‍ദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ റോഡിലേക്ക് തള്ളിയിട്ടെന്ന് ഷിബിജിത്തിന്റെ ഭാര്യ പറഞ്ഞു. ഉപജീവനത്തിനായി ലോണെടുത്ത് വാങ്ങിയ ഓട്ടോയാണ് സമരക്കാര്‍ തകര്‍ത്തതെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.