കൊല്ലം: ജില്ലയുടെ 47-ാമത് കലക്ടറായി ബി. അബ്ദുല്‍ നാസര്‍ ചുമതലയേറ്റു. ഹൗസിംഗ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. എന്‍ട്രന്‍സ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, എന്‍. സി. ഇ. ആര്. ടി, നിര്‍മിതികേന്ദ്രം, സര്‍വെ, ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രൊജക്ട് എന്നിവയുടെ ഡയറക്ടര്‍, കേരള ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് എം.ഡി. എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
![](https://mediavoiceonline.com/wp-content/uploads/2019/07/AAAAA_NEW_COLLECTOR.jpg)
.
ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം -ബി. എഡ് എന്നിവയ്ക്കൊപ്പം മെഡിസിന്-സൈക്യാട്രി എം.എസ്.ഡബ്ള്യു വിദ്യാഭ്യാസ യോഗ്യതകള്‍ നേടി. തലശ്ശേരിയാണ് സ്വദേശം. പരേതരായ പറമ്പത്ത് അബ്ദുല്‍ ഖാദര്‍ – മാഞ്ഞുമ്മ ഹജ്ജുമ്മ മാതാപിതാക്കള്‍. ഹയര്‍ സെക്കന്ററി അധ്യാപികയായ എം. കെ. റുക്സാനയാണ് ഭാര്യ. എഞ്ചിനീയറിംഗ് ബിരുദധാരിയായ നെയീമ, ബി.ബി.എ വിദ്യാര്‍ഥി നുആമുല് ഹഖ്, എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇനാമുല്‍ ഹഖ് എന്നിവരാണ് മക്കള്‍