കേരളാ സംസ്ഥാന സഹകരണ ബാങ്ക് ജപ്തി നടപടിക്കൊരുങ്ങിയതിൽ മനംനൊന്ത് പൂവച്ചൽ പഞ്ചായത്തിൽ ദേവൻ കോട് ഇളം പ്ലാമൂട്.റ്റി എസ് ഭവനിൽ സുകുമാരൻ ( സ്റ്റീഫൻ – 65) ആണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്തത്.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ നിന്നും സ്റ്റീഫൻ 4 ലക്ഷം രൂപ ലോൺ എടുത്തിരുന്നു’. അതിൽ 2.5 ലക്ഷം രൂപ അടച്ചതായി പറയുന്നു. അതിനു ശേഷം മകൻ രജ്ഞിത്ത് 2018-ൽ 6,50,000 രൂപയായി പുതുക്കി നൽകിയിരുന്നു. തുടർന്ന് 9000 രൂപ വച്ച് ഏഴ് മാസം അടയ്ക്കുകയും ചെയ്തു. ഇതിനിടിയിൽ അച്ഛന്റെ ചികിത്സയും മറ്റു കാര്യങ്ങളുമായി അടവ് മുടക്കം വന്നു.അതേ തുടർന്നാണ്ബാങ്ക് നടപടി സ്വീകരിച്ചത്.കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ബാങ്ക് വീട്ടിൽ ജപ്തി നോട്ടിസ് പതിപ്പിച്ചു. ഇതിൽ മനംനൊന്താണ് സ്റ്റീഫൻ ആത്മഹത്യ ചെയ്തത്.