പ്രളയത്തില്‍ സംസ്ഥാന പൊലീസിന്റെ 25 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. 15 സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും 71 ഓളം സ്റ്റേഷനുകള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണത്തെ ബാധിക്കുന്ന സുപ്രധാന രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിപിക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. ഓരോ ജില്ലകളിലെയും വിശദമായ കണക്കെടുപ്പിന് എസ്പിമാരോട് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. . പൊലീസ് സ്റ്റേഷന്, വാഹനങ്ങള്‍, കമ്ബ്യൂട്ടര്‍, വയര്‍ലസ് എന്നിവയുടെ നഷ്ടമാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. അറ്റകുറ്റപ്പണിക്ക് മാത്രം അഞ്ച് കോടി 35 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സ്റ്റേഷനുകളുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകളും ആയുധങ്ങളുമെല്ലാം മാറ്റിയിരുന്നുവെന്നാണ് എസ്പിമാരുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പൊലീസുകാരുടെ യൂണിഫോമും തൊണ്ടിമുതലായി പിടിച്ചെടുത്ത വാഹനങ്ങളും നശിച്ചു. ഇവയുടെ നഷ്ടം കണക്കാക്കിയിട്ടില്ല.