അഞ്ചു ദിവസംകൊണ്ട് 68 കോടി രൂപ കളക്ഷന്‍ നേടിയ ‘ദി കാശ്മീര്‍ ഫയല്‍സ്’ കേരളത്തിലെ തിയേറ്ററുകളിലേക്കും എത്തുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ മടിച്ചതായിരുന്നു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ പരസ്യങ്ങളില്ലാതെ ചര്‍ച്ചയാകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ തിയേറ്ററുകളും പ്രദര്‍ശനത്തിനു തയാറായത്. കാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട പീഡനങ്ങളും പലായന കഥയുമാണ് സിനിമ.