മാനവചരിത്രത്തോളം പഴക്കമുള്ള ഒന്നാണ് പ്രതിസന്ധി. എന്താണ് പ്രതിസന്ധി. Crisis എന്ന ഇംഗ്ലീഷ് വാക്കിന് വിഷമസന്ധി, വിഷമ ഖട്ടം,ആപല്ഖട്ടം എന്നിങ്ങനെയാണ് അര്‍ഥം. ശെരിയായ തീരുമാനം എടുക്കുവാനോ, ശെരിയായി പ്രവര്‍ത്തിക്കുവാനോ, സഹിക്കുവാനോ, പ്രശ്നങ്ങള്‍ നിമിത്തം ജീവിത സാഹചര്യങ്ങളോട് ഇണങ്ങിപ്പോകുവാണോ കഴിയാത്ത അവസ്ഥയാണ് പ്രതിസന്ധി.
പ്രതിസന്ധിയുടെ കാരണങ്ങള്‍ പലതാണ്. നിസാരമായി കരുതുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് പ്രതിസന്ധിയിലെയ്ക്ക് നയിക്കുന്നത്. ആകസ്മികമായി ഉണ്ടാകുന്ന അപകടങ്ങള്‍, പ്രിയപ്പെട്ടവരുടെ വിയോഗം, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയവ വികാരപരവും മാനസികവുമായ ക്ഷതം ഉണ്ടാക്കുന്നു.
![](https://mediavoiceonline.com/wp-content/uploads/2018/08/SHEEJA-1-copy.jpg)
പ്രതിസന്ധിയിലാവുന്നവര്ക്കുണ്ടാകുന്ന ഉത്ഖണ്ടയും ആകുലചിന്തകളും ഭയവും അവരെ ഏറ്റവും അടുത്ത് സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവരുടെ സാന്നിദ്ധ്യം കൊണ്ടും ദൈവാശ്രയം കൊണ്ടും പരിഹരിക്കാവുന്നതാണ്.
മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളെ മൂന്നായി തരാം തിരിക്കാം. ശാരീരികാവശ്യങ്ങള്‍, വൈകാരികാവശ്യങ്ങള്‍, ആത്മീകാവശ്യങ്ങള്. മറ്റ് ആവശ്യങ്ങളെപോലെ തന്നെ മനുഷ്യന്റെ വൈകാരികാവശ്യങ്ങലായ സ്നേഹം, കരുതല്‍, സംരക്ഷണം, പ്രോത്സാഹനം, അഭിനന്ദനം തുടങ്ങിയവ സാക്ഷാത്ക്കരിക്കപ്പെടെണ്ടത് സമൂഹത്തിന്റെ അടിത്തറയായ കുടുബങ്ങളില്‍ നിന്നാണ്. ജീവിതം ഒരു പാഠശാലയാണ്. ആയുസ് മുഴുവന്‍ പഠിച്ചാലും തീരാത്ത അനുഭവങ്ങളുടെ കലവറയാണ് ജീവിതം. ഓരോ പ്രതിസന്ധിയിലും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ജീവിതം ഒരു വെല്ലുവിളിയാണ്. അത് ഏറ്റെടുക്കുക. പ്രതിസന്ധി ഇല്ലാത്തവരായി ആരും തന്നെ ലോകത്തില്ല.