ആധുനിക മനുഷ്യന് നഷ്ടപ്പെട്ടുപോയ ഉണര്‍വ്വും ഉന്മേഷവും ആയുര്‍വ്വേദ ഔഷധവൃക്ഷങ്ങളുടെ സമ്പര്‍ക്കത്തിലൂടെ വീണ്ടെടുത്തു നല്കാന് ഒരു വെല്‍നസ് സെന്ററിന് കഴിയുന്നു.
വെല്‍നസ് സെന്റര്‍
തിരക്കേറിയ ജീവിതരീതിയാല്‍ വന്നുചേരുന്ന വ്യാകുലതകളാലും കാലാവസ്ഥയിലും ആഹാരരീതിയിലും വന്ന മാറ്റങ്ങളാലുമുള്ള ശാരീരിക മാനസിക അസ്വസ്ഥതകളെ നീക്കം ചെയ്യുന്നതിന് മസാജിംഗിലൂടെയും വ്യായാമത്തിലൂടെയുമല്ലാതെ ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം കൊണ്ട് സാധിക്കുന്നില്ല. ഇതു തിരിച്ചറിഞ്ഞ് എ. കെ കാറ്ററിംഗസ് പതിറ്റാണ്ടുകളായി നിര്‍മിച്ചുവരുന്ന പ്രകൃതിദത്ത വ്യായാമ ഉപകരണങ്ങളുടെ ചിട്ടയായ ക്രമപ്പെടുത്തലാണ് വെല്‍നസ് സെന്ററുകളും വെല്‍നസ് റൂമുകളും. ആധുനിക മനുഷ്യന് നഷ്ടപ്പെട്ടുപോയ ഉണര്‍വ്വും ഉന്മേഷവും ആയുര്‍വ്വേദ ഔഷധ മരങ്ങളുടെ സമ്പര്‍ക്കത്തിലൂടെ വീണ്ടെടുത്തു നല്കാന് ഒരു വെല്‍നസ് സെന്ററിനും വെല്‍നസ് റൂമിനും കഴിയുന്നു.
![](https://mediavoiceonline.com/wp-content/uploads/2018/09/2-1.jpg)
രോഗം ശമിപ്പിച്ച് ആരോഗ്യം ഉളവാക്കുക എന്നതല്ല ആരോഗ്യം സംരക്ഷിച്ച് രോഗം ഒഴിവാക്കുക.
മസാജിംഗ് വ്യായാമം
രക്തചംക്രമണം ത്വരിതപ്പെടുത്തുകയും മസിലുകളെ ആയാസരഹിതമാക്കുകയും സന്ധികളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും വഴി അനാവശ്യമായ വിഷാംശങ്ങളെ പുറം തള്ളുകയും ഉത്കണ്ഠയും ശാരീരികാസ്വസ്ഥതകളും അകറ്റി വേദനയില്‍ നിന്നും ശരീരത്തെ മുക്തമാക്കുന്നു. സുഖകരമായ ജീവിതത്തില്‍ അസുഖമില്ലാത്ത ശരീരവും മനസും പരമ പ്രധാനമാണ്. ആയതിന് ഉചിതമായ മാര്‍ഗം പ്രകൃതിദത്ത ആരോഗ്യ പരിരക്ഷയും സ്വപ്നതുല്യമായ ശാരീരിക ക്ഷമതയും ശാരീരിക വടിവും നേടുക എന്നതാണ്.