കണ്ണൂര്‍ : പട്ടികവര്‍ഗ കോളനികളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച് ക്യാമ്പ് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ സുമേരഷ് ബാബു, ടി ടി റംല, അംഗം അജിത്ത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കോളനിയിലെ ജനങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകളും പരിപാടിയില്‍ വിതരണം ചെയ്തു.