നെടുമങ്ങാട്; പരിയാരം കുഞ്ചം പ്രദേശത്ത് വർഷങ്ങളായി നെടുമങ്ങാട് ടൗണിൽ നിന്നും മറ്റും ഹോട്ടൽ വേസ്റ്റും,കോഴി വേസ്റ്റും സ്ഥിരമായി ഈ പ്രദേശത്ത് നിക്ഷേപിക്കുന്നു, വൈസ് ചെയർമനോടും ബന്ധപ്പെട്ട അധികാരികളോടും പരാതി പറഞ്ഞു നാട്ടുകാർ മടുത്തു, ദിവസംതോറും 1000 കണക്കിന് ആൾക്കാർ യാത്ര ചെയ്യുന്ന ഈ റോഡിൽ വേസ്റ്റ് ഇടുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സമരപരിപാടികളുമായി മുന്നോട്ട് പോകും എന്ന് വാർഡ് പ്രസിഡന്റ് അറിയിച്ചു