നെടുമങ്ങാട്: ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശും സംഘവും നെടുമങ്ങാട് എക്സൈസ് സർക്കിൾ പാർട്ടിയുമായി ചേർന്ന് കാപ്പിക്കാട് ഇറയാംകോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ KL.01.BF.7940 നമ്പർ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 1.160 കിലോ കഞ്ചാവുമായി മുഹമ്മദ് അഫ്സൽ എന്നയാളെ പിടികൂടി. അന്വേഷണ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി വി ശ്രീകുമാർ, സൂരജ്, സുജിത്ത്, ബ്ലെസ്സൺ S സത്യൻ, നജ്മുദ്ദീൻ എന്നിവരും ഉണ്ടായിരുന്നു.