തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ, കുഞ്ചാലുംമൂട് പടിഞ്ഞാറേ ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ കാണിക്കവഞ്ചിമോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെന്ന് സംശയിച്ച് തുമ്പ പോലീസ് ശ്രീശുഭൻ, s/o നടരാജൻ, വയസ്സ് 25,പുതുവൽവിള വീട്, മാവിന്മൂട്,കല്ലമ്പലം. എന്നയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ പാറാവിൽ സൂക്ഷിച്ചിരുന്നതും, പരിശോധനയിൽ ടിയാൻ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണകേസിലെ പ്രതിയാണെന്നറിയുകയും, ടിയാനെ കൂട്ടിക്കൊണ്ട് പോകുന്നതിലേക്കായി കൊല്ലംഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ്പാർട്ടി 11.07.2023 തീയതി രാത്രി 07:55 മണിയോട് കൂടി തുമ്പ പോലീസ് സ്റ്റേഷനിലെത്തിയ കൊല്ലത്തെ പോലീസുദ്യോഗസ്ഥരെ കണ്ട പ്രതി തുമ്പ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളതും ടിയാനെ പിൻതുടർന്ന. തുമ്പ പോലീസ് ടിയാനെ അറസ്റ്റ് ചെയ്ത നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. അന്വേഷിച്ചതിൽ ടിയാൻ കല്ലമ്പലം, കൊല്ലം ഈസ്റ്റ്, പരവൂർ, അയിരൂർ, ഇരവിപുരം തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നറിയുന്നു.