തൊഴിലാളികളുടെ കൂലി പരമാവധി ഉയര്‍ത്തുക എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ തൊഴില്‍ മേഖലയുടെയും തൊവില്‍ സ്ഥാപനങ്ങളുടെയും നിലനില്‍പ്പ് കൂടി അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്. സെക്രട്ടേറിയറ്റില്‍ വകുപ്പു മന്ത്രിയുടെ ചേംബറില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്കുള്ള ഐ.ഡി സ്മാര്‍ട്ട് കാര്‍ഡ് വിതരണവും അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെയ്സ് സിസ്റ്റം, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ മേഖലയില്‍ വിവിധ തലങ്ങളിലുള്ള പരിഷ്ക്കരണം നടത്തിവരുകയാണ് തൊഴില്‍ വകുപ്പ്. എല്ലാ തൊഴിലാളികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങളാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ ആരംഭിക്കുമ്പള്‍ തന്നെ കേരളത്തില്‍ തൊഴില്‍ സൗഹൃദ അന്തരീക്ഷമുണ്ടാക്കിയെടുക്കുന്നതിനുള്ള ഇടപെടലുകളാണ് വകുപ്പ് നടത്തുന്നത്. തൊഴിലാളി താല്പര്യങ്ങള് പരിരക്ഷിച്ചുകൊണ്ടുള്ള സംവിധാനമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
![](https://mediavoiceonline.com/wp-content/uploads/2019/03/tp-ramakrishnan.jpg)
![](https://mediavoiceonline.com/wp-content/uploads/2019/03/04.jpg)
തൊഴില്‍ മേഖലയില്‍ മുന്‍കാലത്തുണ്ടായിരുന്ന എല്ലാ തെറ്റായ പ്രവണതകളും അവസാനിപ്പിച്ചു കഴിഞ്ഞുവെന്ന് തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസ് തയാറാക്കിയ 2018 ഡിസംബര്‍ ഒന്നു മുതല്‍ 2020 നവംബര്‍ 30 വരെയുള്ള തിരുവനന്തപുരം ജില്ലാ സ്കാറ്റേര്‍ഡ് മേഖലയിലെ കയറ്റിറക്ക് കൂലി നിരക്കുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലകളിലും സ്കാറ്റേര്‍ഡ് മേഖലയിലെ കൂലി നിരക്കുകള്‍ പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ലേബര്‍ കമ്മീഷണര്‍ സി.വി.സജന് നല്‍കിക്കൊണ്ട് മന്ത്രി വ്യക്തമാക്കി. എല്ലാ ട്രേഡ് യൂണിയനുകളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേകം പ്രത്യേകമായി കൂലി ഏകീകരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് തൊഴിലും വര്‍ധിച്ചുവരുന്നു. തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിലും കേരളം മുന്‍പന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 26 മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. മറ്റ് മേഖലകളില്‍ കൂലി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. കൂലി തര്‍ക്കങ്ങള്‍ ഒഴിവാകുമെന്നതാണ്. നിയമായി പുറത്തിറക്കിയിരിക്കുന്നത് സംബന്ധിച്ച് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ബാധകമാണ്. തൊഴിലാളിക്ക് ന്യായമായ കൂലി ഉറപ്പാക്കുന്നതിനു സഹായകമാകും. ഉടമയോട് അമിത കൂലി ആവശ്യപ്പെട്ടു എന്ന പരാതിയും നിയമത്തിന്റെ വരവോടെ ഇല്ലാതാകും. കൂലിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടാകുന്നെങ്കില്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍ അത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്കുള്ള ഐ.ഡി സ്മാര്‍ട്ട് കാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു. തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വികസിപ്പിച്ച മൊബൈല്‍ ആപ്ളിക്കേഷന്‍, അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെയ്സ് സിസ്റ്റം, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ സി.വി.സജന്, അഡീ.ലേബര്‍ കമ്മീഷണര്‍മാരായ ബിച്ചു ബാലന്, രഞ്ജിത് പി.മനോഹര്‍, ജില്ലാ ലേബര്‍ ഓഫീസര്‍(ജനറല്‍)ജെ.സത്യദാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) രാജീവ്, ജില്ലാ ലേബര്‍ ഓഫീസര്‍(ഹെഡ്ക്വോട്ടേഴ്സ്) ഷമീം , മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ജില്ലാ ലേബര്‍ ഓഫീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
![](https://mediavoiceonline.com/wp-content/uploads/2019/03/1-2.jpg)
![](https://mediavoiceonline.com/wp-content/uploads/2019/03/10.jpg)
ലേബര്‍ ഇന്‍ഫോ : തൊഴില്‍ വകുപ്പ് കൂടുതല്‍ സ്മാര്‍ടാവുന്നു
തൊഴില്‍ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കോള്‍ സെന്റര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ‘ലേബര്‍ ഇന്‍ഫോ’- എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു.
മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായുകയും പരാതികള്‍ സമര്‍പ്പിക്കുകയും ചെയ്യാം. പൊതുജനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിയും ഉത്തരങ്ങളും ലേബര്‍ ഇന്‍ഫോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരാതിപരിഹാരത്തിനായി എടുത്ത സമയം, ഗുണനിലവാരം, ആവശ്യമായ വിവരങ്ങളുടെ ലഭ്യത തുടങ്ങിയവ വിലയിരുത്താനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
ക്ഷേമനിധി അംഗങ്ങള്‍ക്ക് യുഐഡി സ്മാര്‍ട് കാര്‍ഡ്
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമുള്ള എല്ലാ തൊഴിലാളികള്‍ക്കും യുഐഡി സ്മാര്‍ട് കാര്‍ഡ് നല്‍കും. 16 ക്ഷേമനിധിബോര്ഡുകളിലായി 76,87,193 തൊഴിലാളികള്‍ക്കാണ് അംഗത്വമുള്ളത്. ഇതില്‍ 19,41,070 തൊഴിലാളികളുടെ വിവരങ്ങള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെയ്സ് സംവിധാനത്തില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും ലേബര്‍ കമ്മീഷണര്‍ മുഖേന യുഐഡി സ്മാര്‍ട് കാര്‍ഡ് വിതരണം ചെയ്യാന്‍ നടപടിയാരംഭിച്ചു.
വിവിധ മേഖലകളിലെ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും സഹിതം ഡിജിറ്റലൈസ് ചെയ്യും. തൊഴില്‍വകുപ്പിനുവേണ്ടി കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെയ്സ് സംവിധാനം മുഖേനയാണിത്. മൊബൈല്‍ ആപ്ലിക്കേഷനും എസ്എംഎസ് സംവിധാനവും ഉള്ള സോഫ്റ്റ്വെയര് വിപുലീകരിക്കാന്‍ നടപടിയാരംഭിച്ചിട്ടുണ്ട്. സ്വന്തമായി സോഫ്റ്റ്വേര്‍ ഇല്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ക്ഷേമനിധിബോര്ഡുകള്ക്കും ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കാം.
സര്‍ക്കാര്‍ നല്കുന്ന പെന്ഷന് തുക ലേബര്‍ കമ്മീഷണറേറ്റില്‍ നിന്ന് നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഡിബിടി(ഹോസ്റ്റ് ടു ഹോസ്റ്റ്) മുഖേന നല്കാന് കഴിയും. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലാളികളുടെയും ആനുകൂല്യങ്ങള്‍ ഒട്ടും കാലതാമസമില്ലാതെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. വ്യാജ അംഗത്വം ഇല്ലാതാക്കുക, ഒരേസമയം ഒന്നില്‍ കൂടുതല്‍ ക്ഷേമനിധികളില്‍ അംഗങ്ങളായിരിക്കുന്നത് തടയുക, ക്ഷേമനിധി അംഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. ക്ഷേമനിധി ബോര്‍ഡുകളുടെ എസ്റ്റാബ്ലിഷ്മെന്റ്, പേ റോള്‍, വെല്‍ഫെയര്‍, അഡ്മിനിസ്ട്രേഷന്, അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും ലേബര്‍ കമ്മീഷണറേറ്റില്‍ നിന്നുതന്നെ നിരീക്ഷിക്കാനും കഴിയും. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ യുഐഡി സ്മാര്‍ട് കാര്‍ഡ് ഉണ്ടായിരിക്കണം.
![](https://mediavoiceonline.com/wp-content/uploads/2019/03/11.jpg)
2018ലെ ഗ്രേഡിംഗില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍: തൊഴില്‍ മന്ത്രി
കേരളത്തിലെ വ്യാപാര-വാണിജ്യ-വ്യവസായസ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രേഡിംഗ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്.
കടകളും വാണിജ്യസ്ഥാപനങ്ങളും, ആശുപത്രികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഐടി സ്ഥാപനങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, നിര്‍മ്മാണമേഖല എന്നീ മേഖലകളാണ് 2018ലെ ഗ്രേഡിംഗിന് പരിഗണിക്കുക. 20 നുമുകളില്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. 2018ലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്കാരം നിശ്ചയിക്കുക.
തൊഴില്ദതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴിലന്തരീക്ഷം, തൊഴില്‍ നൈപുണ്യവികസനപങ്കാളിത്തം, സ്ത്രീസൗഹൃദം, തൊഴിലാളിക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നീ പൊതുമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി പ്രകാരമാണ് സ്ഥാപനങ്ങളെ വിലയിരുത്തുക. 90ഉം കൂടുതലും മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വജ്ര, 80 മുതല്‍ 89 മാര്‍ക്ക് വരെ സുവര്‍ണ, 70 മുതല്‍ 79 മാര്‍ക്ക് വരെ രജത ഗ്രേഡുകള്‍ നല്‍കും.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ മൊബൈല്‍ ആപ്
വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശദായം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും വിഹിതം അടയ്ക്കാനും സൗകര്യമൊരുക്കി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇതിന്റെ ഉദ്ഗാടനം തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു. വാഹന നമ്പര്‍ നല്കി വിഹിതം സംബന്ധിച്ച എല്ലാ വിവരങ്ങളും മനസ്സിലാക്കാം.
അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ആദ്യമായി വിഹിതം അടയ്ക്കുന്നവര്‍ക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങളും ട്രേഡ് യൂണിയന് ഓഫീസുകളും സ്വന്തം കമ്പ്യൂട്ടര്‍ വഴിയും സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ എസ്എംഎസ് മുഖേന തൊഴിലാളികളെ അറിയിക്കുന്നതിനും ആനുകൂല്യങ്ങള്‍ ഡിബിടി(ഹോസ്റ്റ് ടു ഹോസ്റ്റ്)സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിനും ഉടന്‍ സൗകര്യം ഒരുക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ഓഫീസുകള്‍ ഇ- ഓഫീസ് ആക്കുന്നതിനും നടപടിയാരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഐ.ടി.ഐ. ട്രെയിനികളുടെ സൗജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു
സര്‍ക്കാര്‍ ഐ.ടി.ഐ. ട്രെയിനികളുടെ സൗജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തൊഴില്‍ പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനും ഗുണപരമായ മാറ്റങ്ങള്‍ തൊഴില്‍ നൈപുണ്യ പരിശീലന രംഗത്ത് വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി വരുന്നതിന്റെ ഭാഗമാണിത്.
ഐ.ടി.ഐ.കളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് 1 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന സൗജന്യ അപകട ഇന്‍ഷ്വറന്‍സ്, പരിശീലനാര്‍ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമിട്ട് സൗജന്യ എംപ്ലോയബിലിറ്റി സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍, അന്താരാഷ്ട്ര മാനദ്ണ്ഡങ്ങളനുസരിച്ച് ഐ.ടി.ഐ.കളുടെ ഭൗതിക സാങ്കേതിക അക്കാഡമിക് നിലവാരങ്ങള്‍ അടിസ്ഥാനമാക്കി ഐ.ടി.ഐ.കള്‍ക്കുളള ഗ്രേഡിംഗ് എന്നീ പദ്ധതികള്‍ സര്‍ക്കാര്‍ തയാരാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഐ.ടി.ഐ. ട്രെയിനികളുടെ സൗജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിയത്.
ട്രെയിനികളുടെ സൗജന്യ വ്യക്തിത്വ വികസന പരിശീലനത്തിന് ഹൈദ്രാബാദ് ആസ്ഥാനമായ നാന്ദി ഫൗണ്ടേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കല്‍, ഐ.ടി.ഐ.കളുടെ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുളള ഭൗതിക സാങ്കേതിക അക്കാഡമിക് നിലവാരങ്ങള്‍ അടിസ്ഥാനമാക്കിയുളള ഗ്രേഡിംഗില്‍ മികച്ച സ്ഥാനങ്ങള്‍ നേടിയ ഐ.ടി.ഐ.കള്‍ക്കുളള അവാര്‍ഡ് വിതരണം എന്നിവയും ആറ്റിങ്ങല്‍ എം.എല്‍.എ. അഡ്വ.ബി.സത്യന്റെ അദ്ധ്യക്ഷതയില്‍ ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐ.യില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ആറ്റിങ്ങല്‍ ലോകസഭാംഗം ശ്രീ.ഡോ.എ.സമ്പത്ത് നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ ഐ.ടി.ഐകളിലെ ട്രെയിനികള്‍ക്ക് സൗജന്യ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്ക്കരിച്ചതിന്റെ ഭാഗമായുളള പോളിസി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ജി.സുധാകര്‍
വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ട്രെയിനികള്‍ക്ക് വ്യക്തിത്വ വികസന പരിശീലനം സൗജന്യമായി നല്കുന്ന പദ്ധതിയുടെ ധാരണാ പത്രം വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറുമായി നാന്ദി ഫൗണ്ടേഷന് നാഷണല്‍ ഡയറക്ടര്‍ പത്മാ നടരാജന് ഒപ്പ് വച്ചു. യോഗത്തില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ശ്രീ.ചന്ദ്രശേഖര്‍.എസ് ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം.പ്രദീപ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര്.രാജു, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ശ്രീലത, തിരുവനന്തപുരം ഐ.റ്റി. പി.കെ.ഇന്ദിര, പ്രിന്‍സിപ്പാള്‍ ജെ.സുജാത, പി.ടി.എ. പ്രസിഡന്റ് ഷിഖാന്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്മാന് എസ്.ആനന്ദ് എന്നിവര്‍ സംസാരിച്ചു. വ്യാവസായിക പരിശീലന വകുപ്പ് സ്പെഷ്യല്‍ ആഫീസര്‍ കെ.എസ്.ധര്മ്മരാജന് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.
ഗ്രേഡിംഗില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍
ഒന്നാം സ്ഥാനം ഐ.ടി.ഐ ഏറ്റുമാനൂര്‍
രണ്ടാം സ്ഥാനം ഐ.ടി.ഐ (വനിത) കോഴിക്കോട്
മൂന്നാം സ്ഥാനം ഐ.ടി.ഐ ചാലക്കുടി, ഐ.ടി.ഐ മാള എന്നിവര്‍
സംയുക്തമായി നേടി.
ഗ്രേഡിംഗ് പ്രൈവറ്റ് വിഭാഗത്തില്‍
ഒന്നാം സ്ഥാനം ഭാരത് പ്രൈവറ്റ് ഐ.ടി.ഐ മാന്നാര്‍
രണ്ടാം സ്ഥാനം ആര്.ഗണേശ് മെമ്മോറിയല്‍ വിക്ടറി പ്രൈവറ്റ്
ഐ.ടി.ഐ ഒല്ലൂക്കര, തൃശ്ശൂര്‍
മൂന്നാം സ്ഥാനം ഡോ.സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ പ്രൈവറ്റ്
ഐ.ടി.ഐ ചങ്ങനാശ്ശേരി.
ഗ്രേഡിംഗില്‍ എസ്.സി.ഡി.ഡി/എസ്.റ്റി.ഡി.ഡി വിഭാഗത്തില്‍
ഒന്നാം സ്ഥാനം എസ്.സി.ഡി.ഡി ഐ.ടി.ഐ ചിറ്റൂര്‍, പാലക്കാട്
രണ്ടാം സ്ഥാനം എസ്.സി.ഡി.ഡി ഐ.ടി.ഐ പാണ്ടിക്കാട്, മലപ്പുറം
മൂന്നാം സ്ഥാനം എസ്.സി.ഡി.ഡി ഐ.ടി.ഐ കേരളാദീശപുരം, മലപ്പുറം