തിരുവനന്തപുരം : രാജ്യാന്തര തീർഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 65–ാം മഹാതീർഥാടനം മാർച്ച് 27 ന് കൊടിയേറും. മാർച്ച് 27 മുതൽ ഏപ്രിൽ 3 വരെ ഒന്നാം ഘട്ട തീർഥാടനവും പെസഹാ വ്യാഴമായ ഏപ്രിൽ 14നും ദുഃഖവെള്ളിയായായ 15നും രണ്ടാം ഘട്ടതീർഥാടനവും നടക്കും. വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിതശക്തി എന്നതാണ് ഇൗ വർഷത്തെ തീർഥാടന സന്ദേശം. ആഗോള കത്തോലിക്കാസഭ പ്രഖ്യാപിച്ചിരിക്കുന്ന സിനഡ് 2021-23 വിഷയത്തെ അധികരിച്ചാണ് ഈ വർഷത്തെ തീർഥാടന പരിപാടികൾ സംഘടി പ്പിച്ചിരിക്കുന്നതെന്ന് ഡയറക്ടർ മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജാതി മത ഭേദമന്യെ ലക്ഷക്കണക്കിനു പേർ തീർഥാടനത്തിനായി എത്തുന്ന തെക്കൻ കുരിശുമലയിൽ കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായാണ് വിപുലമായ തീർഥാടന സൗകര്യങ്ങൾ ഇക്കുറി ഒരുക്കുന്നത്.
27ന് വൈകിട്ട് 4.15ന് സംഗമവേദിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസന്റ് സാമുവൽ പതാക ഉയർത്തുന്നതോടെയാണ് തീർഥാടനത്തിനു തുടക്കമാകുക. 4.45 ന് സംഗമവേദിയിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലിക്ക് മെത്രാൻ മുഖ്യകാർമ്മികത്വം വഹിക്കും. അന്ന് ഉച്ചയ്ക്ക് 2ന് വെള്ളറടയിൽ നിന്ന് കുരിശുമല സംഗമ വേദിയിലേക്കുള്ള സിനഡാത്മക കുരിശിന്റെ വഴിക്ക് മാർത്താണ്ഡം , കുഴിത്തുറ, പാറശാല, ചങ്ങനാശേരി, നെയ്യാറ്റിൻകര രൂപതകളിലെ യുവജന സംഘടനകൾ നേതൃത്വം നൽകും. 4 മണിക്ക് കുരിശുമല വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിൽ നിന്നു പതാകപ്രയാണം ആരംഭിക്കും. സംഗമവേദിയിലെ ദിവ്യബലിക്കു ശേഷം നെറുകയിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് ഫാ. അജീഷ് ക്രിസ്തുദാസ് നേതൃത്വം നൽകും. നെറുകയിൽ 6 മണിക്ക് പ്രാരംഭതീർഥാടന ദിവ്യബലി നടക്കും.
6.30 ന് സംഗമവേദിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം. ചെയ്യും. ബിഷപ് ഡോ. വിൻസന്റ് സാമുവൽ അധ്യക്ഷത വഹിക്കും. തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് മുഖ്യപ്രഭാഷണം നടത്തും. ഡോ.ശശിതരൂർ എംപി, സി.കെ.ഹരീന്ദ്രൻ എംഎൽഎ., ജെ.ജി. പ്രിൻസ് എംഎൽഎ, വെള്ളറട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ, മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ, ഫാ. അരുൺകുമാർ, അൻസജിതാറസ്സൽ, അഡ്വ.സി.റോബി, പഞ്ചായത്ത് അംഗ ങ്ങളായ കെ.ലീല, എം.രാജയ്യൻ, സി.സ്റ്റാലിൻ, എസ്.ജ്ഞാനദാസ് എന്നിവർ പ്രസംഗിക്കും. 8 മണിക്ക് ഉണ്ടൻകോട് സാൻജോ കമ്മ്യൂണിക്കേഷൻസിന്റെ ഷോർട്ട് ഫിലിം പ്രദർശനം. 8.30 ന് തിരുവനന്തപുരം സർഗവീണ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാർച്ചന.
തീർഥാടന ദിവസങ്ങളിൽ രാവിലെ 6 മണിക്ക് സംഗമവേദിയിൽ പ്രഭാത വന്ദനവും സങ്കീർത്തന പാരായണവും ആരാധനാ ചാപ്പലിൽ ദിവ്യ കാരുണ്യാശീർവാദവും ദിവ്യബലിയും നടക്കും. നെറുകയിൽ ദിവ്യബലി, കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാൾ എന്നിവ നടക്കും. 28ന് സംഗമവേദിയിലും നെറുകയിലും ആരാധനാചാപ്പലിലും നടക്കുന്ന വിവിധ ശുശ്രൂഷകൾക്ക് റവ.ഡോ. ജോസ് റാഫേൽ, ഫാ.ജോണി വടക്കൻ എം.എസ്.ഫാ.അജീഷ് ക്രിസ്തുദാസ്, റവ.ഡോ.അലോഷ്യസ് സത്യനേശൻ, ഫാ.ജോയി മത്യാസ്, ഫാ.ആർ.എൻ.ജിനു, തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഒരു മണിവരെ സിനഡാത്മക ദൃശ്യാവിഷ്ക്കാരം നടക്കും. തീർഥാടന ദിവസങ്ങളിൽ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ്, ലത്തീൻ ഭാഷകളിൽ ദിവ്യബലികൾ ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് സംഗമവേദിയിൽ സിനഡാത്മകത സൗഹൃദത്തിന് എന്ന വിഷയത്തിൽ കുട്ടികളുടെ സിനഡ് നടക്കും. ഫാ.രതീഷ് മാർക്കോസ് മോഡറേറ്റർ ആയിരിക്കും. പെരുങ്കടവിള ബ്ലോക്ക് അംഗം ജെ.പി. ആനിപ്രസാദ് ഉദ്ഘാടനം ചെയ്യും. 8 മണിക്ക് പനച്ചമൂട് സെന്റ് ജൂഡ്സ് ക്രിയേഷൻസിന്റെ ഷോർട്ട് ഫിലിം കനിവിന്റെ തണൽമരം. 8.30 ന് തിരുവനന്തപുരം സിംഫണി ബീറ്റ്സിന്റെ ക്രിസ്തീയ സംഗീതാർച്ചന.
29ന് സംഗമവേദിയിലും ദിവ്യകാരുണ്യാരാധന ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകൾക്ക് ഫാ.വൈ.ജോയിസാബു, ഫാ.വിപിൻരാജ്, റവ.പി.ചന്ദ്രൻ, ഫാ. അനീഷ്, മോൺ.വി.പി.ജോസ്, ഫാ.അരുൺരാജ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് സിനഡാത്മകത വ്യക്തി മാഹാത്മ്യത്തിന് എന്ന വിഷയത്തിൽ നടക്കുന്ന യുവജന സിനഡ് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ ഉത്ഘാടനം ചെയ്യും. യുവജന ശുശ്രൂഷ ഡയറക്ടർ ഫാ.അരുൺകുമാർ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾ വിഷയങ്ങൾ അവതരിപ്പിക്കും.
8 മണിക്ക് ആനപ്പാറ ഹോളി ക്രോസ് ക്രിയേഷൻസിന്റെ ഷോർട്ട് ഫിലിം ചിറകില്ലാ പക്ഷികൾ. 8.30ന് തിരുവനന്തപുരം മിസ്പ മോറിയ ഫെയ്ത് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാർച്ചന. ചാപ്പലിൽ 8.30ന് ദിവ്യകാരുണ്യ ആശീർവാദം.
30ന് സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകൾക്ക് വെരി.റവ.ഫാ.എം.കെ.ക്രിസ്തുദാസ്, ഫാ.ജിനുറോസ്, റവ.ലോഡ്വിൻ ലോറൻസ്, ഫാ.വർഗീസ് ഹൃദയദാസൻ, മോൺ.ജി.ക്രിസ്തുദാസ്, ഫാ.ജിബിൻ രാജ്, ഫാ.ക്ലമന്റ് ബാല എന്നിവർ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 9 മണി മുതൽ ഒരു മണി വരെ സിനഡാത്മകത ദൃശ്യാവിഷ്ക്കാരം. വൈകിട്ട് 6 മണിക്ക് സംഗമവേദിയിൽ സിനഡാത്മകത മാനവികതയ്ക്ക് എന്ന വിഷയത്തിൽ നടക്കുന്ന ജനറൽ സിനഡ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡോ.ആർ.ബി.ഗ്രിഗറി മോഡറേറ്ററായിരിക്കും. ഫാ.ജോയി സാബു, സിസ്റ്റർ ഷീബ, വിജയകുമാർ, എസ്.എസ്.മനു, എം.ബാബുദാസ്. മോഹനൻ, ഷാജി വെള്ളരിക്കുന്ന്, ജെ.എം.ഷീജ എന്നിവർ വിഷയാവതരണം നടത്തും. 8ന് വിഷ്വൽഗാന ആൽബം പ്രദർശനം. 8.30ന് നെടുമങ്ങാട് ക്രിസ്ത്യൻ വേവ്സ് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാർച്ചന. ആരാധന ചാപ്പലിൽ ദിവ്യകാരുണ്യ ആശീർവാദം.
31ന് സംഗമവേദിയിലും ആരാധനാചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകൾക്ക് ഫാ.അജു അലക്സ്, ഫാ.ഫിലിപ്, റവ.സി.ഡബ്ല്യു.ഗോഡ്ഫ്രെ വിൽസൻ, റവ. ലോർഡ്വിൻ ലോറൻസ്, ഫാ.ബിനു വർഗീസ്, ഫാ.ബി.ടി.അഖിൽ, ബ്രദർ ജോൺ വർഗീസ്, ബ്രദർ ഷാജി ബോസ്കോ, ഫാ. മാനുവേൽ കരിപ്പോട്ട്, മാർ ജോർജ് രാജേന്ദ്രൻ, ഫാ.ഡി.പി.കിരൺ രാജ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 6 മണിക്ക് കുരിശുമല സ്ഥാപകൻ വെരി.റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് അനുസ്മരണ സമ്മേളനം സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മോൺ ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. എം.വിൻസന്റ് എംഎൽഎ, ഫാ.മാനുവേൽ കരിപ്പോട്ട്, ജെ.ഷെൻകുമാർ, വി.പ്രദീപ്, ഫെമിന ബർളിൻ ജോയ്, സിസ്റ്റർ സൂസമ്മ ജോസഫ്, ഡോ. പയസ്, രാജൻ അമ്പൂരി, മണി കടയാലുംമൂട്, ലൂയിസ് ഉപദേശി, സെൽവദാസ്, ബാബു ദിവ്യ ജോൺ, പി.വി.പ്രസാദ്, വി.ബിജുകുമാർ എന്നിവർ സന്ദേശം നൽകും. 8 മണിക്ക് തിരുവനന്തപുരം കാരുണ്യ പ്രോഡക്ഷൻസിന്റെ വചനവീഥിയിൽ എന്ന ഷോർട്ട് ഫിലിം പ്രദർശനം. 8.30ന് തിരുവനന്തപുരം മെലഡി സിംഗേഴ്സിന്റെയും 10.30ന് തിരുവനന്തപുരം ശ്രുതിലയയുടെയും ക്രിസ്തീയ സംഗീതാർച്ചന. 8.30ന് ആരാധനാചാപ്പലിൽ ദിവ്യകാരുണ്യ ആശീർവാദം.
ഏപ്രിൽ ഒന്നിന് സംഗമവേദിയിലും ആരാധനാചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകളിൽ ഫാ.റോബിൻ സി.പീറ്റർ, ഫാ. ബി.ടി.അഖിൽ, റവ.ബി.എം.ശാലോം, വെരി.റവ.ഫാ.എസ്.എം.അനിൽകുമാർ, വെരി.റവ.ഫാ.ബെന്നി ലൂക്കോസ്, മേജർ ബി.സാലു, ഫാ.സജീവ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 4.30 ന് സംഗമവേദിയിൽ നടക്കുന്ന സീറോ മലങ്കര പൊന്തിഫിക്കൽ ദിവ്യബലിക്ക് മാർത്താണ്ഡം രൂപതാ മെത്രാൻ ഡോ.വിൻസന്റ് മാർ പൗലോസ് മുഖ്യകാർമികനായിരിക്കും. വൈകിട്ട് 6ന് നടക്കുന്ന വിശ്വ സാഹോദര്യ സംഗമം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉത്ഘാടനം ചെയ്യും. വെരി.റവ.ഫാ.ഷാജ്കുമാർ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപറേഷൻ മേയർ കുമാരി ആര്യാ രാജേന്ദ്രൻ മുഖ്യസന്ദേശം നൽകും. ഐ.ബി.സതീഷ് എംഎൽഎ, ഡോ.ജോർജ് ഓണക്കൂർ, സ്വാമി അശ്വതി തിരുനാൾ, ജനാബ് പൂവച്ചൽ ഫിറോസ് ഖാൻ ബാഖ്വി, റവ.ജെ.ജയരാജ്, സാബു കുരിശുമല, എസ്.എൻ.പ്രജിത്ത് എന്നിവർ സന്ദേശം നൽകും. 8 മണിക്ക് തിരുവനന്തപുരം രാഗേന്ദു ഫിലിംസിന്റെ വിശുദ്ധ പാതയിലെ യാത്രക്കാർ എന്ന ഷോർട്ട് ഫിലിം പ്രദർശനം. 8.30 ന് തിരുവനന്തപുരം ആൻ ബെൻസൻ ടീം നയിക്കുന്ന ക്രിസ്തീയ സംഗീതാർച്ചന. 10.30 ന് വെഞ്ഞാറമൂട് സുധിലാലിന്റെ ഗസൽ സംഗീത നിശ. തുടർന്ന് നെയ്യാറ്റിൻകര രൂപത ജീസസ് യൂത്ത് നേതൃത്വം നൽകുന്ന ജാഗരണ പ്രാർഥന.
ഏപ്രിൽ 2ന് സംഗമവേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടക്കുന്ന വിവിധ ശുശ്രൂഷകൾക്ക് ഫാ.പി.ഇഗ്നേഷ്യസ്, റവ.ജെ.അനിൽകുമാർ, റവ. ജെ.ഇബാസ് ഡാനിയേൽ, വെരി റവ.മോൺ.റൂഫസ് പയസ് ലീൻ, ഫാ. സേവ്യർ ഷൈൻ, ഫാ. ഷാജു സെബാസ്റ്റ്യൻ, ഫാ. റ്റോജി പറമ്പിൽ, ഫാ. ഷാജ്കുമാർ, വെരി റവ.ഫാ. ജോൺ ജേസു രത്നം, ഫാ. മനോഹിയം സേവ്യർ എന്നിവർ മുഖ്യ കാർമികരായിരിക്കും. 1.30 ന് വെള്ളറട സ്വരധാര സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാർച്ചന. വൈകിട്ട് 6ന് സംഗമവേദിയിൽ നടക്കുന്ന തീർഥാടന സമ്മേളനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സി.കെ.ഹരീന്ദ്രൻ എംഎൽഎ മുഖ്യസന്ദേശം നൽകും. വിജയ് വസന്ത് എംപി., വി.കെ.പ്രശാന്ത് എംഎൽഎ., ജി.സ്റ്റീഫൻ എംഎൽഎ., ദളവായ് സുന്ദരം എംഎൽഎ., രാജേഷ്കുമാർ എംഎൽഎ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, ജൂലിയറ്റ് ശേഖർ, എസ്.ജയന്തി, ഡോ.ടി.ജയിംസ് വിത്സൻ, ആൽഫട്ട് വിത്സൻ, ടി.ജി.രാജേന്ദ്രൻ, വി.എം.ഷിബു എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രതിഭകളെ ആദരിക്കൽ 8 മണിക്ക് ആനപ്പാറ ഹോളിക്രോസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിം പ്രദർശനം നിഴൽ രൂപങ്ങൾ. 8.30 ന് തിരുവനന്തപുരം സ്വരധാരയുടെ ക്രിസ്തീയ സംഗീതാർച്ചന. 9 മണിക്ക് ആരാധന ചാപ്പലിൽ ജാഗരണ പ്രാർഥന. 10.30 ന് കുരിശുമല ഡിവൈൻ ബീറ്റ്സിന്റെ ക്രിസ്തീയ സംഗീതാർച്ചന.
ഏപ്രിൽ 3ന് രാവിലെ 7ന് ഫാ. രതീഷ് മാർക്കോസിന്റെ കാർമികത്വത്തിൽ ദിവ്യബലി. സംഗമവേദിയിൽ രാവിലെ 9ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് മോസ്റ്റ് റവ. ഡോ. തോമസ് നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. 11.30 ന് ലത്തീൻ ഭാഷയിൽ ഡോ. ക്രിസ്തുദാസ് തോംസൺ ദിവ്യബലി അർപ്പിക്കും. 4ന് സംഗമവേദിയിൽ മോൺ.ഡോ.വിൻസന്റ് കെ. പീറ്ററും നെറുകയിൽ റവ. ഡോ.ആർ.ബി.ഗ്രിഗറിയും കാർമികത്വം വഹിക്കും. 5.30 ന് സമാപന സമ്മേളനം വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. റൈറ്റ് റവ മോൺ. ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. റവ. ഡോ. അലോഷ്യസ് സത്യനേശൻ, റവ. സിസ്റ്റർ സ്റ്റെല്ല അന്റണി എന്നിവർ പ്രസംഗിക്കും. തുടർന്ന് പതാകയിറക്കൽ