തിരുവനന്തപുരം:നഗരത്തിലെ വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സഞ്ചാരം സുഗമവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി സിറ്റിപോലീസ് ആരംഭിച്ച ”സീറോ അവര്‍” എന്ന വാഹനപരിശോധനാ പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗുരുദിന് നിര്‍വഹിച്ചു.
നഗരത്തിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി പ്രത്യേകം നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ നേരം ലോക്കല്‍ പോലീസിന്റെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി,ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടി പെറ്റിയോ, പിഴയോ ഈടാക്കാതെ അവര്‍ക്ക് അനുയോജ്യമായ ദിവസം പ്രത്യേക നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിനുള്ള നോട്ടീസ് നല്കിേ വിട്ടയച്ച ശേഷം, നിശ്ചിത ദിവസം ട്രാഫിക് ബോധവല്ക്കളരണ ക്ലാസ്സില്‍ പങ്കെടുപ്പിച്ചു സംഭവിക്കുമായിരുന്ന അപകടങ്ങളെക്കുറിച്ചും, സമൂഹത്തില്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും അവരെ മനസ്സിലാക്കി കൊടുക്കുകയും, തുടര്‍ന്ന് ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്ദേകശം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ”സീറോ അവര്‍” എന്നവാഹന പരിശോധനാ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഉത്ഘാടന ദിവസമായ ഇന്ന് ലോക്കല്‍ പോലീസും ട്രാഫിക് പോലീസും കണ്ട്രോള് റൂം വാഹനങ്ങളും നഗരത്തില്ഒരു മണിക്കൂര്‍ നേരം നടത്തിയ വാഹന പരിശോധനയില്‍ വിവിധ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ 750 പേര് പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ചവര്‍, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചവര്‍, സിഗ്നല്‍ ലൈറ്റ് ലംഘനം നടത്തിയവര്‍, ഫുട്പാത്തില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍, വാഹനത്തില്‍ മതിയായ രേഖകളില്ലാതെ യാത്ര ചെയ്തവര്‍, തെറ്റായ ദിശയില്‍ വാഹനമോടിച്ചവര്‍, തുടങ്ങിയ ഗതാഗത നിയമലംഘനം നടത്തിയവരാണ് പിടിയിലായത്. ഇവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കുന്നതിനുള്ള നോട്ടീസ് നല്കി വിട്ടയച്ചു.
ഇന്ന് രാവിലെ 09.30ന് കനകക്കുന്നിനു മുന്‍വശം വച്ച് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് സീറോ ഓവര്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്വഓഹിച്ചു . ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ,ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജിജി ജോര്‍ജ്, ജോര്‍ജ് കോശി, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.